എം.എ ഹിന്ദി: അന്തിമ റാങ്ക്പട്ടിക
നാലാം സെമസ്റ്റർ എം.എ ഹിന്ദി (പ്രൈവറ്റ്) പരീക്ഷയുടെ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ചങ്ങനാശേരി എൻ.എസ്.എസ്. ഹിന്ദു കോളേജിലെ മാർഗ്രറ്റ് വർഗീസ്, പാലാ സെന്റ് തോമസ് കോളേജിലെ എൽ. ശ്രീകല, ബി. രാഖി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എം.എസ്‌സി ഫിസിക്‌സ് (നോൺ സി.എസ്.എസ്.) മേഴ്‌സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 10 വരെ അപേക്ഷിക്കാം.