pala-accedent

പാലാ : ആക്‌സിൽ ഒടിഞ്ഞ് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ടോറസ് ലോറിയിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. പാളയം പനയ്ക്കച്ചാലിൽ പരേതനായ ജോസഫിന്റെ മകൻ റ്റോം ജോസ് (ബിജു 47) ആണ് മരിച്ചത്. പാലാ- കോഴാ റോഡിൽ കോഴിക്കൊമ്പിന് സമീപം ചൊവ്വാഴ്ച 2.30 ഓടെയാണ് അപകടം. കോഴിക്കൊമ്പ് ടൗണിലെ ഓട്ടോക്കാരനായ ബിജു സൊസൈറ്റിയിൽ കൊടുക്കുന്നതിനായി പാലെടുക്കാൻ ഇല്ലിക്കലിലുള്ള വീട്ടിലേക്ക് പോകുമ്പോൾ ആക്‌സിൽ ഒടിഞ്ഞ് നിയന്ത്രണം വിട്ട ഓട്ടോ പാലാ ഭാഗത്തുനിന്നു വരികയായിരുന്ന ടോറസുമായി കൂട്ടിയിടിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് പാളയം സെന്റ് മൈക്കിൾസ് പള്ളിയിൽ നടക്കും. ഭാര്യ : ബിന്ദു (ചാവറ സ്‌കൂൾ സ്റ്റാഫ്) രാമപുരം വടക്കേകുരീക്കാട്ട് കുടുംബാംഗം. മക്കൾ: ജിബിൻ പി. റ്റോം (വൈദിക വിദ്യാർത്ഥി എം.സി.ബി.എസ്, ബാംഗ്ലളൂരു), ജെറിൻ പി. റ്റോം. മാതാവ്: ചിന്നമ്മ.