തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം മേവെള്ളൂർ ശാഖയിൽ 'ശ്രീനാരായണ മഹാസംഗമവും സംയുക്ത സമ്മേളനവും' നടത്തി. തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.ഡി പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് എം.കെ ബിനോയ് മുഖ്യപ്രസംഗം നടത്തി. രഞ്ജിത്ത് മൂലമ്പുറം, വിഷ്ണു അച്ചേരിൽ, വി.ടി സജീവ്, അച്ചുഗോപി, ശാലിനി മോഹൻ, ശോഭനമോഹനൻ, അപർണ്ണ രാജീവ്, കെ. സന്ദീപ്, ശ്രീദേവി പ്രസന്നൻ, കെ.ആർ ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.