കോട്ടയം: മുതിർന്ന കോൺഗ്രസ് നേതാവ് സണ്ണി കലൂരിന്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ വൈകുന്നേരം 5ന് പൗരാവലിയുടെ നേതൃത്വത്തിൽ വൈ.എം.സി.എ.ഹാളിൽ അനുശോചന യോഗം ചേരും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കുന്ന യോഗം ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി.ജോസഫ് എം.എൽ.എ, എം.പി.മാരായ കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ഡി.സി.സി.പ്രസിഡന്റ് ജോഷി ഫിലിപ്പ്, വി.എൻ.വാസവൻ, ജോസഫ് വാഴയ്ക്കൻ, തോമസ് ചാഴിക്കാടൻ, എൻ.ഹരി, വി.ബി.ബിനു, കുര്യൻ ജോയി, ലതികാ സുഭാഷ്, ടോമി കല്ലാനി, സണ്ണി പാമ്പാടി, ഡോ. പി.ആർ.സോന, വൈ.എം.സി.എ. പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ, സണ്ണി തെക്കേടം, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ടി.ഡി.ജോസഫ്, പി.എ.സലിം, ഫിലിപ്പ് ജോസഫ്, നാട്ടകം സുരേഷ്, പി.എസ്.രഘുറാം, ജോസി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിക്കും.