ഏറ്റുമാനൂർ :വർഷങ്ങൾക്ക് മുൻപ് കാൻസർ എന്ന രോഗം വളരെ വിരളമായിരുന്നെങ്കിൽ ഇന്നത്തെ സ്ഥിതി അതല്ല.ഇന്ന് കാൻസർ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിരിക്കുകയാണ്. പലപ്പോഴും രണ്ടാം ഘട്ടത്തിലാകും നമ്മൾ രോഗം കണ്ടെത്തുന്നത്. കാൻസർ രോഗ ക്ലിനിക്കുകളിൽ പരിശോധനയ്ക്ക് വിധേയരായി രോഗമില്ലെന്ന് ഉറപ്പിക്കുകയാണ് ഏക മാർഗം.

ഇതിനുള്ള പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് ഏറ്റുമാനൂർ നഗരസഭ. എന്തെന്നാൽ

സമ്പൂർണ ആരോഗ്യ പദ്ധതിയുടെ ഭാഗമായി
ജീവിതശൈലി രോഗങ്ങളെ മുളയിലെ നുള്ളാൻ കാൻസർ ശ്വാസകോശ രോഗ വിമുക്തി പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കാനൊരുങ്ങുകയാണ് നഗരസഭ. വിവിധ സെന്ററുകളിലായി സൗജന്യ കാൻസർ -ശ്വാസകോശ ക്യാമ്പുകൾ സംഘടിപ്പിച്ച് തുടക്കത്തിലേ രോഗം കണ്ടെത്തി ചികിത്സിക്കുന്ന പദ്ധതിക്കാണ് തുടക്കമിട്ടിരിക്കുന്നത്. ദീർഘകാലശ്വാസകോശരോഗങ്ങൾക്ക് സൗജന്യ ചികിത്സ നൽകുന്ന പദ്ധതി ജില്ലയിൽ ആദ്യമായാണ് നടപ്പിലാക്കുന്നത്.

ഇതിന്റെ തുടക്കമെന്നോണം ശ്വാസകോശസംബന്ധമായ അസുഖങ്ങൾ നിർണയിക്കുന്നതിനുള്ള പരിശോധന ക്യാമ്പുകൾ കഴിഞ്ഞ ദിവസം ആരംഭിച്ചു. സ്‌പൈറോമെട്രി ഉപയോഗിച്ച് ശ്വാസകോശ പരിശോധന നടത്താനും ആവശ്യമുള്ളവർക്ക് ഇൻഹലേറ്ററുകൾ വഴി മരുന്ന് നൽകാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.

ദീർഘകാലമായി ശ്വാസകോശരോഗങ്ങൾ ഉള്ളവരെ കണ്ടെത്തി കൂടുതൽ ചികിത്സ ആവശ്യമുള്ളവർക്ക് അതിനുള്ള സൗകര്യങ്ങൾ കോട്ടയം മെഡിക്കൽ കോളേജിലും മറ്റ് സർക്കാർ ആശുപത്രികളിലും ഒരുക്കും.

നഗരസഭയിലെ വാർഡുകളിലും പരിശീലനം ലഭിച്ച ആശാവർക്കർമാരുടെ നേതൃത്വത്തിലാണ് രോഗബാധിതരെ കണ്ടെത്തുക. പരിശോധനയ്ക്ക് വിധേയമാകുവാൻ താത്പര്യമുള്ളവർക്ക് ആശാ പ്രവർത്തകർ വഴിയോ നേരിട്ടോ രജിസ്റ്റർ ചെയ്യാനും സൗകര്യമുണ്ട്.

പദ്ധതിയുടെ നടത്തിപ്പിനായി വകയിരുത്തിയത്.... 18 ലക്ഷം

സ്ത്രീകളിലെ കാൻസർ രോഗവും കണ്ടെത്തും

സ്‌താനർബുധം, ഗർഭാശയ കാൻസർ തുടങ്ങി സ്ത്രീകളിലെ വിവിധയിനം കാൻസർ രോഗങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകളും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. പരിശോധിച്ചശേഷം ആവശ്യമെങ്കിൽ മാമോഗ്രാം, പാപ്‌സ്മിയർ പരിശോധനകൾ സൗജന്യമായി നടത്തും.

കോട്ടയം മെഡിക്കൽ കോളേജ് ഹെൽത്ത് സെന്ററിന്റെ സഹകരണത്തോടെ നഗരസഭാ ആരോഗ്യ ക്ഷേമകാര്യ സ്ഥിരം സമിതികളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡിസംബർ പകുതിയോടെ ക്യാമ്പുകൾ അവസാനിക്കും.

ഏറ്റുമാനൂർ പ്രാഥമികാരോഗ്യ കേന്ദ്രവും നഗരസഭാ പരിധിയിലെ ക്ലാമറ്റം, പേരൂർ, വള്ളിക്കാട്, കട്ടച്ചിറ, പുന്നത്തുറ, തെള്ളകം എന്നിവിടങ്ങളിലുള്ള ആരോഗ്യ ഉപകേന്ദ്രങ്ങളും കേന്ദ്രീകരിച്ചാണ് രോഗനിർണയ ക്യാമ്പുകൾ സംഘടിപ്പിക്കുക. പങ്കെടുക്കാൻ പറ്റാത്തവർക്കായി ഏറ്റുമാനൂർ നഗരത്തിൽ വച്ച് ഒരു ക്യാമ്പ് കൂടി നടത്തും.

ജോയി ഊന്നുകല്ലേൽ (ഏറ്റുമാനൂർ നഗരസഭ ചെയർമാൻ)

സ്പൈറോമെട്രി

ശ്വസനപരിശോധനയെയാണ് സ്പൈറോമെട്രി എന്നു പറയുന്നത്. ശ്വാസകോശങ്ങളുടെ ഉള്ളിലേക്കും പുറത്തേക്കും വായു എത്തിക്കുന്ന ശ്വാസക്കുഴലുകളിലെ തടസ്സം അളക്കുന്ന ലളിതമായ പരിശോധനയാണ് സ്പൈറോമെട്രി. സിഒപിഡി ഉണ്ടോ എന്ന് സംശയം തോന്നിയാൽ സ്പൈറോമെട്രി ചെയ്യാവുന്നതാണ്.

മാമോഗ്രാം

സ്തനാർബുദ പരിശോധനയ്ക്കായി ഉപയോഗിക്കുന്ന സുരക്ഷിതമായ എക്‌സ്‌റേ പരിശോധനയാണ് മാമോഗ്രാം. ഇങ്ങനെ എടുക്കുന്ന എക്‌സ്‌റേ ചിത്രം ഫിലിമിലാക്കിയോ നേരിട്ട് കമ്പ്യൂട്ടറിൽ പകർത്തിയോ പരിശോധിക്കാം.

സാധാരണ ബാഹ്യപരിശോധനയിൽ വ്യക്തമാകാത്ത മാറ്റങ്ങൾ സ്തനകോശങ്ങളിലുണ്ടെങ്കിൽ അത് മാമോഗ്രാം പരിശോധനയിലൂടെ വ്യക്തമാകും. യാതൊരു രോഗലക്ഷണവുമില്ലാത്തവരിൽ മുൻ കരുതൽ എന്ന നിലയ്ക്കും രോഗലക്ഷണങ്ങൾ കണ്ടവരിൽ വിദഗ്ദ്ധ പരിശോധനയ്ക്കായും മാമോഗ്രാം നടത്തും.

സ്പൈറോമെട്രി ശ്വസനപരിശോധനയെയാണ് സ്പൈറോമെട്രി എന്നു പറയുന്നത്. ശ്വാസകോശങ്ങളുടെ ഉള്ളിലേക്കും പുറത്ത... Read more at: https://www.manoramaonline.com/health/health-news/copd-symptoms-and-treatment.html

സ്പൈറോമെട്രി ശ്വസനപരിശോധനയെയാണ് സ്പൈറോമെട്രി എന്നു പറയുന്നത്. ശ്വാസകോശങ്ങളുടെ ഉള്ളിലേക്കും പുറത്ത... Read more at: https://www.manoramaonline.com/health/health-news/copd-symptoms-and-treatment.html