പരീക്ഷ തീയതി
ഒന്നാം വർഷ ബി.എസ്‌സി. എം.ആർ.ടി. സപ്ലിമെന്ററി (2016 അഡ്മിഷൻ/2016ന് മുമ്പുള്ള അഡ്മിഷൻ) പരീക്ഷകൾ 18ന് ആരംഭിക്കും. അപേക്ഷ പിഴയില്ലാതെ 3 വരെയും 500 രൂപ പിഴയോടെ 4 വരെയും 1000 രൂപ സൂപ്പർഫൈനോടെ 5 വരെയും സ്വീകരിക്കും.
മൂന്നാം സെമസ്റ്റർ എം.എസ്‌സി. (സി.എസ്.എസ്. 2017 അഡ്മിഷൻ റഗുലർ/2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ് പരീക്ഷകൾ 12ന് ആരംഭിക്കും. ഉച്ചയ്‌ക്ക് 1.30 മുതൽ 4.30 വരെയാണ് പരീക്ഷ. വെള്ളിയാഴ്ചകളിൽ 2 മുതൽ 5വരെ.
മൂന്നാം സെമസ്റ്റർ എം.എ./എം.സി.ജെ./എം.എസ്.ഡബ്ല്യു./എം.ടി.എ./എം.ടി.ടി.എം. (സി.എസ്.എസ്. 2017 അഡ്മിഷൻ റഗുലർ/2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾ 12ന് ആരംഭിക്കും.
മൂന്നാം സെമസ്റ്റർ എം.കോം. (സി.എസ്.എസ്. 2017 അഡ്മിഷൻ റഗുലർ/2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾ 12ന് ആരംഭിക്കും.
ഒക്‌ടോബർ/നവംബർ ഒന്നാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ഡിസംബർ 17നും ബിരുദാനന്തര ബിരുദ പരീക്ഷകൾ ഡിസംബർ 20നും ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.
വൈവാവോസി
സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ എൽ.എൽ.എം (ഏകവത്സരം 2017-18 അഡ്മിഷൻ) കോഴ്‌സിന്റെ അവസാന സെമസ്റ്റർ വൈവാ വോസി പരീക്ഷ 29ന് രാവിലെ 10ന് നടക്കും.
പുനർമൂല്യനിർണയവും സൂക്ഷ്മപരിശോധനയും
2009 പ്രവേശനബാച്ചിന്റെ മൂന്നാം സെമസ്റ്റർ ബി.എ. (സി.ബി.സി.എസ്.എസ്.) സപ്ലിമെന്ററി (ഒക്‌ടോബർ 2017) പരീക്ഷയെഴുതിയ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 10 വരെ അപേക്ഷിക്കാം.
സൂക്ഷ്മപരിശോധന
2018 മെയിൽ വിവിധ വിഷയങ്ങളിൽ നടന്ന ബി.ടെക് ആറാം സെമസ്റ്റർ പരീക്ഷയുടെ ഉത്തരക്കടലാസ് സൂക്ഷ്‌മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർത്ഥികൾ 30, ഡിസംബർ ഒന്ന് തീയതികളിൽ സിൽവർ ജൂബിലി പരീക്ഷാഭവനിലെ റൂം നമ്പർ 223ൽ അസൽ രേഖകളുമായി പരിശോധനയ്ക്ക് എത്തണം.
പരീക്ഷഫലം
മൂന്നാം സെമസ്റ്റർ എം.എസ് സി സുവോളജി സ്‌പെഷൽ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്. ബി.ബി.എ., ബി.ബി.എം., ബി.ടി.എസ്., ബി.എസ്.ഡബ്ല്യു., ബി.എഫ്.ടി. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 12വരെ അപേക്ഷിക്കാം.