ചങ്ങനാശേരി : കേരളത്തിലെ മികച്ച കോളേജ് അദ്ധ്യാപകർക്കുള്ള സെന്റ് ബർക്കുമാൻസ് അവാർഡിന് നോമിനേഷൻ ക്ഷണിച്ചു. 25001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. എസ്.ബി കോളജിലെ പൂർവവിദ്യാർത്ഥികളാണ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ അദ്ധ്യാപകരെയാണ് അവാർഡിനായി പരിഗണിക്കുന്നത്. കേരളത്തിൽ 16 വർഷത്തെ അദ്ധ്യാപന പരിചയം, മികവ്, അക്കാഡമിക് നേട്ടങ്ങൾ, കലാലയ ജീവിതം, സാമൂഹിക സേവനം എന്നിവയാണ് പരിഗണിക്കുന്നത്.
അദ്ധ്യാപകർക്ക് നേരിട്ടും നോമിനേഷൻ മുഖേനയും പേരുകൾ നൽകാവുന്നതാണ്. കഴിഞ്ഞ പ്രാവശ്യം അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
അപേക്ഷ അയക്കേണ്ട അവസാന തീയതി:
2018 ഡിസംബർ 31.അപേക്ഷ അയക്കേണ്ട വിലാസം ഡോ. ആന്റണി മാത്യുസ്, സെക്രട്ടറി, ബർക്കുമാൻസ് അവാർഡ് കമ്മിറ്റി, എസ്.ബി. കോളജ്, ചങ്ങനാശ്ശേരി ഫോൺ : 9447027820.