കറ്റുവെട്ടി ശുദ്ധജല വിതരണ പദ്ധതിയിലൂടെ 50 ലധികം കുടുംബങ്ങൾക്ക് ശുദ്ധജലം എത്തിക്കാനാകും.
12-ാം മൈൽ ശുദ്ധജല വിതരണ പദ്ധതി യാഥാർത്ഥ്യമാക്കിയതോടെ 71 കുടുംബങ്ങൾക്കും കുടിവെള്ളം ലഭ്യമാകും.
പദ്ധതികളുടെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി എം. എൽ. എ ഡോ.എൻ. ജയരാജ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശൈലജകുമാരി , ജില്ലാ പഞ്ചായത്തംഗം അജിത് മുതിരമല , ബ്ലോക്ക് പഞ്ചായത്തംഗം റോസമ്മ തോമസ് , ഗ്രാമപഞ്ചായത്തംഗങ്ങളായ രവി. വി സോമൻ, വി.എം ഗോപകുമാർ , മിനി ജോജി, ജോ ജോസഫ് ,എം. ജെ. ജോൺ , രാജമ്മ രവീന്ദ്രൻ, എൻ. ലളിതാ ഭായ്, ലതാ ഉണ്ണികൃഷ്ണൻ, ശോഭ സതീഷ് ,പി .സി മാത്യു , അനൂപ് എം. എ, ഗുണഭോക്തൃ സമിതി പ്രസിഡന്റ് കെ. എൻ കൃഷ്ണക്കുട്ടിപ്പണിക്കർ തുടങ്ങിയവർ പങ്കെടുത്തു.