കോട്ടയം: ഒടുവിൽ നാഗമ്പടം മേൽപ്പാലം യാഥാർത്ഥ്യത്തിലേയ്‌ക്ക്.

പാലത്തിന്റ ആദ്യഘട്ട ടാറിംഗ് ഇന്നലെ പൂർത്തിയായി. ഇന്ന് രണ്ടാം ഘട്ടംകൂടി പൂർത്തിയാകുന്നതോടെ നാഗമ്പടത്തെ പുതിയ പാലത്തിലൂടെയുള്ള ഗതാഗതം പുന:സ്ഥാപിക്കും. 2015 മെയ് 10 നാണ് പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പുതിയ പാലത്തിന്റെ നിർമാണം ആരംഭിച്ചത്. നിലവിലെ മേൽപ്പാലത്തിനു സമാന്തരമായി നാഗമ്പടത്തെ പാലത്തിൽ എത്തുന്ന രീതിയിലാണ് നിർമ്മാണം. 27.52 കോടി മുടക്കി 14 മീറ്റർ വീതിയിലും ഇരുവശങ്ങളിലായി 2 മീറ്റർ നടപ്പാതയോടും കൂടിയാണ് പാലം നിർമ്മിച്ചിരിക്കുന്നത്. പുതിയ പാലം ഗതാഗതത്തിനായി തുറക്കുന്നതോടെ പഴയ പാലം പൊളിച്ചു നീക്കാനുള്ള നടപടികൾ ആരംഭിക്കും.