mg-uni

എം.കോം സൂക്ഷ്മപരിശോധന

നാലാം സെമസ്റ്റർ എം.കോം (സി.എസ്.എസ്.) മേയ് 2018 പരീക്ഷയുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധന ഡിസംബർ നാല്, അഞ്ച്, ആറ് തീയതികളിൽ സിൽവർജൂബിലി പരീക്ഷാഭവനിലെ ഇ.ജെ. 5 സെക്‌ഷനിൽ (റൂം നമ്പർ 226) നടക്കും. വിദ്യാർഥികൾ തിരിച്ചറിയൽ കാർഡ്/ഹാൾടിക്കറ്റുമായി എത്തണം.

വൈവാവോസി

അഞ്ചാം സെമസ്റ്റർ ബി.എ. പൊളിറ്റിക്കൽ സയൻസ് (റഗുലർ) ഒക്‌ടോബർ പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയവും വൈവാവോസിയും ഡിസംബർ ആറു മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.

സ്‌പോട്ട് അഡ്മിഷൻ ഇന്ന്

പത്തനംതിട്ട സ്റ്റാസ് കോളേജിൽ എം.എസ്‌സി. സൈബർ ഫോറൻസിക് കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട് അഡ്മിഷൻ നടത്തുന്നു. 55 ശതമാനം മാർക്കോടെ ബി.എസ്‌സി. സൈബർ ഫോറൻസിക്/കമ്പ്യൂട്ടർ സയൻസ്/ബി.സി.എ./ബി.എസ്‌സി. ഇലക്‌ട്രോണിക്‌സ്/ബി.എസ്.സി. ഐ.ടി./തത്തുല്യമാണ് യോഗ്യത. യോഗ്യരായവർ ഇന്ന് രാവിലെ 11ന് കോളേജിൽ എത്തണം. വിവരങ്ങൾക്ക് ഫോൺ: 9446302066, 9447265765, 0468 2224785.

പി എച്ച്.ഡി നൽകും

ഫിസിക്കൽ എജ്യൂക്കേഷനിൽ എ. സെയ്ഫുദീൻ, ഡിയ വർഗീസ്, ബോട്ടണിയിൽ ഡി. ആശ, ലിനി കെ. മാത്യു, കെമിസ്ട്രിയിൽ ജിനി വറുഗീസ്, മരിയ സെബാസ്റ്റ്യൻ, ജയിൻ മരിയ തോമസ്, എസ്. ആഷ, എജ്യൂക്കേഷനിൽ എസ്. സിന്ധു, വി.എസ്. വിദ്യ, സുനിത സൂസൻ ജോസ്, ലത ജോസഫ്, ജി. രാജിനി, സ്റ്റാറ്റിസ്റ്റിക്‌സിൽ ജോസഫ് ജസ്റ്റിൻ റിബെല്ലൊ, ഫിസിക്‌സിൽ കൊണ്ട്രംവളപ്പിൽ പ്രജിത് ചന്ദ്രൻ, കെ.ജി. ബിജു, ബയോസയൻസസിൽ (ബോട്ടണി) കെ.എസ്. നിധീഷ്, മാത്തമാറ്റിക്‌സിൽ സാബു അഗസ്റ്റ്യൻ എന്നിവർക്ക് പി എച്ച്.ഡി. നൽകാൻ സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു.