pc-george

കോട്ടയം: വിശ്വാസികൾക്കനുകൂലമായ നിലപാട് സ്വീകരിക്കുന്നവരെ പിന്തുണയ്ക്കണമെന്ന കേരള ജനപക്ഷം എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമനുസരിച്ചാണ് നിയമസഭയിൽ ബി.ജെ.പിക്കൊപ്പം നിൽക്കുന്നതെന്ന് ചെയർമാൻ പി.സി.ജോർജ് പത്രസമ്മേളനത്തിൽ പറഞ്ഞു. ജനപക്ഷത്തെ ആരുടെ തൊഴുത്തിലും കെട്ടില്ല. അടുത്ത ലോക് സഭ തിരഞ്ഞെടുപ്പിൽ നാല് സീറ്റിൽ മത്സരിക്കും. ആര് സഹായിക്കുന്നുവോ അവർക്ക് വോട്ട് ചെയ്യും. പത്തനംതിട്ടയിൽ മകൻ ഷോൺ ജോർജ് മത്സരിച്ചാൽ ജയിക്കുമെന്നും ജോർജ് അവകാശപ്പെട്ടു.

കെ.സുരേന്ദ്രനെ പിണറായി പേടിക്കുന്നതിനാലാണ് കള്ളക്കേസിൽ കുടുക്കുന്നത്. ശബരിമല വിഷയത്തിൽ പിണറായി ഇപ്പോൾ സ്വീകരിക്കുന്ന സമവായ പാത നേരത്തേ സ്വീകരിച്ചിരുന്നെങ്കിൽ കേരളം രക്ഷപ്പെട്ടേനെ. രണ്ട് ദിവസത്തേയ്ക്ക് ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന പിണറായിയുടെ പൂതി നടക്കില്ലെന്നും ജോർജ് പറഞ്ഞു.