കോട്ടയം: ദർശന അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ഇന്ന് തുടക്കം. പത്തു ദിവസം നീളുന്ന മേള വൈകുന്നേരം നാലിന് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വയലാർ പുരസ്‌കാര ജേതാവ് കെ.വി. മോഹൻകുമാർ മുഖ്യാതിഥിയാകും. പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത് ജോസ് കെ. മാണി എം.പിയാണ്. ദർശന ഓൺലൈൻ മീഡിയയുടെ ഉദ്ഘാടനം. ഫാ. സെബാസ്റ്റ്യൻ ഇലഞ്ഞിക്കലും വായനായാത്രയുടെ ഉദ്ഘാടനം ജില്ലാ കലക്ടർ ബി.എസ്. തിരുമേനിയും നിർവഹിക്കും.

കുട്ടികൾക്ക് 250 രൂപയുടെ ഗിഫ്റ്റ് ബുക്ക് വൗച്ചറും വായാനാശാലകളിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ചവർക്ക് പ്രത്യേക സമ്മാനവും നൽകും. ഫുഡ് ഫെസ്റ്റും ഉണ്ടാകും.