ചിറക്കടവ്: മഹാദേവക്ഷേത്രത്തിൽ അഷ്ടമി ഉത്സവം ഇന്ന് നടക്കും. പുലർച്ചെ അഷ്ടമിദർശനത്തിന് ശേഷം ഉഷ:കാവടിയഭിഷേകം. ഒൻപതിന് പൊൻകുന്നം സത്യസായി സേവാസമിതിയുടെ ഭജൻസ്, 10.30ന് പ്രസാദമൂട്ട് തുടങ്ങും. 11ന് ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ കാവടിസംഗമം. പൊൻകുന്നം പുതിയകാവ് ദേവിക്ഷേത്രം, ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രം, തെക്കേത്തുകവല താന്നുവേലിൽ ധർമശാസ്താ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നാണ് കാവടിഘോഷയാത്രകൾ എത്തുന്നത്. രാത്രി എട്ടിനാണ് അഷ്ടമിവിളക്ക്. വ്യാഴാഴ്ച രാവിലെ പൊൻകുന്നം പുതിയകാവ് ദേവിക്ഷേത്രം, ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രം എന്നിവിടങ്ങളിലേക്ക് കാവടിദർശന ഘോഷയാത്ര നടന്നു. അഷ്ടമിനാളിൽ കാവടിയെടുക്കുന്നവർ കാവടിയേന്തി ക്ഷേത്രദർശനം നടത്തുന്ന ചടങ്ങിൽ നിരവധി ഭക്തർ പങ്കെടുത്തു.