പാമ്പാടി: 2-ാമത് അഖില കേരള ടെക്നിക്കൽ സ്കൂൾ ശാസ്ത്ര സാങ്കേതിക മേള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചൻ പാമ്പാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് കെ.ജോൺ, ഏലിയാമ്മ അനിൽ എന്നിവർ പങ്കെടുത്തു. സമ്മാനകൂപ്പൺ നറുക്കെടുപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി നിർവഹിച്ചു.ഫാ. മാത്യൂ കെ.ജോൺ സമ്മാന വിതരണം നടത്തി.കുരിയാല മ്യൂസിക് ബാൻഡിന്റെ സംഗീത പരിപാടിയും നടന്നു. ഇന്ന് പ്രവർത്തന മാതൃക, നിശ്ചലമാതൃക എന്നീ മത്സരങ്ങളും പൊതു പ്രദർശനവും നടക്കും. 3.30 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഉമ്മൻ ചാണ്ടി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.