ashtami

വൈക്കം: അഷ്ടമി പ്രാതൽ ഒരുക്കാൻ പഴയിടം മോഹനൻ നമ്പൂതിരിയുമെത്തി. അഷ്ടമി നാളിൽ നടക്കുന്ന പ്രാതലിൽ ദേഹണ്ഡത്തിന് അവകാശിയായ മുട്ടസ്സിനെ സഹായിക്കുന്നതിനാണ് ബന്ധുകുടിയായ മോഹനൻ നമ്പൂതിരി എത്തിയത്. സംസ്ഥാന സ്കൂൾ കലോത്സവത്തിനും പ്രശസ്തമായ പല ആഘോഷ ചടങ്ങുകൾക്കും പതിവായി സദ്യതയ്യാറാക്കുക ഇദ്ദേഹമാണ്.അന്നദാന പ്രഭുവായ വൈക്കത്തപ്പന്റെ സന്നിധിയിൽ അഷ്ടമി ദിവസം 121 പറയരിയുടെ പ്രാതലാണ് നടന്നത്. മുട്ടസ്സ് കുടുബത്തിലെ കാരണവൻമാർ ശ്രീകുമാർ മൂസതും വിജയൻ മൂസതുമാണെങ്കിലും ഇപ്പോൾ വലിയടുക്കള ശ്രീജിത് മുട്ടസ്സും ചെറിയടുക്കള പ്രവീൺ മുട്ടസ്സും ആണ് നോക്കുന്നത്.ഇവരെ കൂടാതെ 23 പേർ പാചകത്തിനും കറിക്കു നുറുക്കുവാൻ അവകാശമുള്ള പതിനാറൻമാരും സഹായികളായി 3 പേരുമുണ്ട്.