കോട്ടയം: കാഞ്ഞിരത്തെ പാലം വഴി മുടക്കിയതോടെ കോടിമത - ആലപ്പുഴ റൂട്ടിൽ ഒൻപത് മാസമായി ബോട്ട് സർവീസ് മുടങ്ങി.ഇതോടെ ജലഗതാഗത വകുപ്പിന് നഷ്‌ടം 27 ലക്ഷം രൂപ.
അതായത് പ്രതി ദിന വരുമാനത്തിൽ പതിനായിരം രൂപയുടെ കുറവ്. മാസം 3 ലക്ഷം രൂപയുടെ നഷ്ടം.
അഞ്ചു വർഷമായി മുടങ്ങിക്കിടന്ന ബോട്ട് സർവീസ് കഴിഞ്ഞ വർഷം ഡിസംബറിലാണ് പുനരാരംഭിച്ചത്. എന്നാൽ ഏപ്രിലിൽ പാലം തകരാറിലായതോടെ കാഞ്ഞിരത്തു നിന്നും കോട്ടയത്തേയ്‌ക്ക് ബോട്ട് വരാത്ത സ്ഥിതിയായി. കാഞ്ഞിരത്തെ പൊക്ക് പാലം ഉയർത്താനാവാതെ തകരാറിലായത് വിനയായി. ഇതോടെ ബോട്ട് സർവീസ് കാഞ്ഞിരത്ത് അവസാനിപ്പിച്ചു.
മാസങ്ങൾക്ക് ശേഷം ഒരു ബോട്ട് പള്ളംവഴി കോടിമതയിൽ എത്തുന്നതാണ് ഏക ആശ്വാസം.
പ്രതിദിനം 14,000 മുതൽ 15,000 രൂപ വരെയായിരുന്നു കോട്ടയം ആലപ്പുഴ റൂട്ടിൽ നിന്നു ലഭിച്ചിരുന്ന വരുമാനം. ബോട്ട് സർവീസ് കാഞ്ഞിരം വരെയാക്കി ചുരുക്കിയതോടെ വരുമാനം 4000 മുതൽ 5000 രൂപ വരെയായി
കോട്ടയത്തെ രണ്ട്
ആലപ്പുഴയിലെ ഒന്ന്
കോട്ടയം സ്റ്റേഷനിൽ നിന്നുള്ള 2 ബോട്ടും ആലപ്പുഴയിൽ നിന്നുള്ള ഒരു ബോട്ടും അടക്കം ദിവസം 8 ബോട്ടുകളാണ് കോട്ടയം ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തിയിരുന്നത്.
നിലവിൽ ബോട്ടെത്തുന്നത്
നിലവിൽ ഒരു ബോട്ട് മാത്രമാണ് കോടിമത ജെട്ടിയിൽ എത്തുന്നത്. കൊടൂരാറ്റിൽ പള്ളം വഴിയാണ് ഇപ്പോൾ ബോട്ട് സർവീസ് നടത്തുന്നത്.
ടിക്കറ്റ് നിരക്ക്
കോട്ടയം - ആലപ്പുഴ - 18 രൂപ
കാഞ്ഞിരം - ആലപ്പുഴ - 7രൂപ