mg-university

അപേക്ഷ തീയതി
കെ.എൻ. രാജ് സ്റ്റഡി സെന്റർ ഫോർ പ്ലാനിംഗ് ആൻഡ് സെന്റർ സ്റ്റേറ്റ് ഫിനാൻഷ്യൽ റിലേഷൻസിൽ നടക്കുന്ന മൂന്നാം സെമസ്റ്റർ എം.എ. ഇക്കണോമിക്‌സ് (2017 അഡ്മിഷൻ റഗുലർ സി.എസ്.എസ്.) പരീക്ഷയ്ക്ക് പിഴയില്ലാതെ 3 വരെയും 500 രൂപ പിഴയോടെ 5 വരെയും 1000 രൂപ സൂപ്പർഫൈനോടെ 6 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർത്ഥികൾ 600 രൂപയും (പേപ്പറൊന്നിന് 100 രൂപ, മാർക്ക് ലിസ്റ്റ് ഫീസ് 100 രൂപ) സപ്ലിമെന്ററി വിദ്യാർത്ഥികൾ പേപ്പറൊന്നിന് 150 രൂപയും മാർക്ക് ലിസ്റ്റ് ഫീസായി 100 രൂപയും അടയ്ക്കണം.

പി എച്ച് .ഡി. നൽകി
കൊമേഴ്‌സിൽ സന്ധ്യ പി. പിള്ള, ദീപ മാത്യു, എടക്കോട്ട് ഷാജി, പി. രഞ്ജിത് മോഹൻ, സോഷ്യൽ വർക്കിൽ എ.അനിത, സോഷ്യോളജിയിൽ എൻ.പി. ലിബിയ ഗ്ലാഡിസ്, മലയാളത്തിൽ എൽ.ആർ. ശ്രീകല, എ.സി. ഷീബ, ഇക്കണോമിക്‌സിൽ പി.യു. നിഷാന്തി, ബിജി കെ. സെബാസ്റ്റ്യൻ, പാർവതി സുനൈന, ടി.എൽ. ശ്രീകുമാർ, ഡെവലപ്‌മെന്റ് സ്റ്റഡീസിൽ ആൻസി ജോസഫ്, സോഷ്യോളജിയിൽ എം.വി. മഞ്ജിമ, ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്‌സിൽ ആർ. ആഷിത, ഹിന്ദിയിൽ ടി. സിമി എന്നിവർക്ക് പി എച്ച്.ഡി. നൽകാൻ സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു.

പരീക്ഷഫലം
ഒന്നാം വർഷ ബാച്ചിലർ ഒഫ് മെഡിക്കൽ മൈക്രോബയോളജി (പുതിയ സ്‌കീം 2015 അഡ്മിഷൻ/പഴയ സ്‌കീം 2008- 2014 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും13 വരെ അപേക്ഷിക്കാം.


രണ്ടാം വർഷ ബാച്ചിലർ ഒഫ് മെഡിക്കൽ മൈക്രോബയോളജി (പുതിയ സ്‌കീം 2015 അഡ്മിഷൻ/പഴയ സ്‌കീം 2008 - 2010 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 13 വരെ അപേക്ഷിക്കാം.


അപേക്ഷ തീയതി
ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്. (പുതിയ സ്‌കീം റഗുലർ 2018 അഡ്മിഷൻ/2017 അഡ്മിഷൻ റീഅപ്പിയറൻസ്), സി.ബി.സി.എസ്.എസ്. (2013- 2016 അഡ്മിഷൻ റീഅപ്പിയറൻസ് / ഇംപ്രൂവ്‌മെന്റ്) യു.ജി പരീക്ഷകൾക്ക് പിഴയില്ലാതെ 7 മുതൽ 11 വരെയും 500 രൂപ പിഴയോടെ 12 വരെയും 1000 രൂപ സൂപ്പർഫൈനോടെ 13 വരെയും സ്വീകരിക്കും.


ഒന്നാം സെമസ്റ്റർ എം.എ./ എം.എസ് സി./ എം.കോം/ എം.സി.ജെ./ എം.എസ്.ഡബ്ല്യു/ എം.ടി.എ./ എം.ടി.ടി.എം. (2018 അഡ്മിഷൻ റഗുലർ/2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ 7 മുതൽ 11 വരെയും 500 രൂപ പിഴയോടെ 12 വരെയും 1000 രൂപ സൂപ്പർഫൈനോടെ 13 വരെയും അപേക്ഷിക്കാം.