g-sudhakaran

കോട്ടയം: പുസ്തകങ്ങളോടും എഴുത്തുകാരോടും മലയാളിക്ക് പുച്ഛമാണെന്ന് പൊതുമരാമത്തു മന്ത്രി ജി.സുധാകരൻ പറഞ്ഞു. വായനയിൽ മുന്നിലാണെങ്കിലും പുസ്തകങ്ങളെയും എഴുത്തുകാരെയും വേണ്ടത്ര ബഹുമാനിക്കുന്നില്ല . ഒരു പ്രതിഭാശാലിയുടെ ജീവരക്തമാണ് പുസ്തകമെന്ന കാര്യം മറക്കരുതെന്നും 35ാമത് ദർശന അന്താരാഷ്ട്ര പുസ്തകമേള നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. വായന മരിക്കുന്നുവെന്ന് പറയുന്നത് ശരിയല്ല . പത്രങ്ങളുടെ കോപ്പി കൂടുന്നു . കൂടുതൽ പുസ്തകങ്ങൾ ഇറങ്ങുന്നു, പുതിയ പ്രസാധകരുണ്ടാകുന്നു . കാലം മാറുന്നതനുസരിച്ച് അഭിരുചിയിൽ മാറ്റംവരുന്നുവെന്നുമാത്രം. പുസ്തക പ്രസാധനം ബിസിനസായി മാത്രം കാണരുതെന്നും സാഹിത്യ സാംസ്കാരിക സപര്യയാകണമെന്നും മന്ത്രി പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.