മാടപ്പള്ളി : മാടപ്പള്ളി ഗ്രാമപഞ്ചായത്തിൽ വികസനസെമിനാർ സംഘടിപ്പിച്ചു. ജനകീയാസൂത്രണ പദ്ധതിയുമായി ബന്ധപ്പെട്ട വികസന സെമിനാറിൽ മാലിന്യ സംസ്കരണത്തിനും തെങ്ങണ ഷോപ്പിംഗ് കോംപ്ലക്സിനും, വയോജനങ്ങൾക്കും സ്ത്രീകൾക്കും കുട്ടികൾക്കും പ്രാധാന്യം നൽകാൻ തീരുമാനിച്ചു.

പ്രളയത്തിൽ തക‌ർന്ന റോഡുകളുടെയും സ്ഥാപനങ്ങളുടെയും നിർമ്മാണവും തോടുകളും പുഴകളും സംരക്ഷിച്ച് ഹരിതകേരളം പദ്ധതി നടപ്പിക്കാനും തീരുമാനമായി. പഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലൈസാമ്മ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈസാമ്മ മുളവന അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോൺ തോമസ് പദ്ധതികളുടെ കരട് രേഖ അവതരിപ്പിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ സ്കറിയ, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അലക്സാണ്ടർ പ്രാക്കുഴി ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി റെജി, ക്ഷേമകാര്യ സ്റ്റാൻഡിംഗ്കമ്മറ്റി ചെയർപേഴ്സൺ നിധീഷ് കോച്ചേരി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.പി.വേണുഗോപാൽ, മെമ്പർമാരായ സോബിച്ചൻ അട്ടിക്കൽ, ഏലിക്കുട്ടി തോമസ്, ആൻസി ജോസഫ്, മോളി ജോൺ, സന്ധ്യ.എസ്.പിള്ള, സണ്ണി എത്യ്ക്കാട്, അജിതകുമാരി.എം.എൻ എന്നിവർ പ്രസംഗിച്ചു.