bjp

തൃശൂർ:ഇരിങ്ങാലക്കുടയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഡി.വൈ.എഫ്.ഐ നേതാവ് ജീവൻലാലിനെതിരെ രണ്ട് മാസമായിട്ടും കേസ് എടുക്കാത്തതിനെ തുടർന്ന് ബി.ജെ.പി സമരത്തിലേക്ക്. സി.പി.എമ്മിന്റെ ഇടപെടൽ മൂലമാണ് അറസ്റ്റ് വൈകുന്നതെന്നും ബി.ജെ.പി ആരോപിച്ചു.

എന്നാൽ ജീവൻലാലിനെതിരെ പാർട്ടി നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പൊലീസ് അന്വേഷണത്തിൽ ഇടപെട്ടിട്ടില്ലെന്നുമാണ് സി.പി.എമ്മിന്റെ വിശദീകരണം.രണ്ട് മാസമായിട്ടും കേസ് എടുക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം യുവതി വാ‌ർത്താ സമ്മേളനം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ബി.ജെ.പി സമരത്തിനിറങ്ങുന്നത്. ഇതിന്റെ ഭാഗമായി നാളെ എം.എൽ.എയുടെ ഓഫീസിലേക്ക് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തും.


തിരുവനന്തപുരത്ത് എം.എൽ.എ കെ.യു അരുണന്റെ മുറിയിൽ വച്ചാണ് ജീവൻലാൽ തന്നെ പീഡിപ്പിച്ചതെന്നാണ് യുവതിയുടെ ആരോപണം. സെപ്‌തംബർ നാലിനാണ് യുവതി ഇതുസംബന്ധിച്ച് ഡി.വൈ.എസ്.പിക്ക് പരാതി നൽകിയത്.