ശ്രീനഗർ : ജമ്മുകാശ്മീരിലെ ബഡ്ഗാം ജില്ലയിൽ ഇന്ന് പുലർച്ചെ ഉണ്ടായ ഏറ്രുമുട്ടലിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചു.
സാഗു അരിസാൽ പ്രദേശ്ത്ത് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഭീകരരെ സൈന്യം വധിച്ചത്. കൊല്ലപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഭീകരരുടെ പക്കൽ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് സാഗു അരിസാലിൽ ഏറ്റുമുട്ടലുണ്ടാകുന്നത്.
ഇതിനുപുറമെ പുൽവാമയിൽ ഉണ്ടായ വെടിവയ്പ്പിലും രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഏറ്റുമുട്ടൽ നടന്ന പ്രദേശത്ത് നിന്ന് രണ്ട് എ.കെ47 തോക്കുകളും ഒരു പിസ്റ്റലും മറ്റ് സ്ഫോടക വസ്തുക്കളും കണ്ടെടുത്തിരുന്നു. ഭീകര വിരുദ്ധ പ്രവർത്തനങ്ങളിൽ 14 ഭീകരരെയാണ് കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ സുരക്ഷാസേന വധിച്ചത്.