sudheer-kumar

ബംഗളൂരു: ഐ.എസ്.ആർഒ ചാരക്കേസിൽ ആരോപണ വിധേയനായ സുധീർ കുമാർ ശർമ (62)അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് ദീർഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു. വ്യാഴാഴ്‌ച പുലർച്ചെയായിരുന്നു അന്ത്യം. കെ. ചന്ദ്രശേഖറുമായുള്ള സുഹൃദ്ബന്ധമാണ് ശർമയെ ഐ.എസ്.ആർ.ഒ ചാരക്കേസിലേക്ക് വലിച്ചിഴക്കുന്നത്. നമ്പി നാരായണന്റെ പോരാട്ടം സുപ്രീം കോടതിയിൽ വിജയം കണ്ടതോടെ 20 വർഷം നീണ്ട തന്റെ നിയമപോരാട്ടത്തിന് ഫലം കാണുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം.ചാരക്കേസിൽ പ്രതി ചേർക്കപ്പെട്ടവർക്ക് 1998ൽ സുപ്രീംകോടതി നിർദേശിച്ച ഒരു ലക്ഷം രൂപ ശർമയ്‌ക്കും കേരള സർക്കാർ നൽകിയിരുന്നു. ഭാര്യയും മൂന്ന് പെൺമക്കളുമടങ്ങുന്നതാണ് കുടുംബം.