PDEi മരുന്നുകളുടെ പാർശ്വഫലങ്ങൾ പ്രധാനമായി, ദഹനക്കുറവ്, തലവേദന, നടുവേദന, മൂക്ക് അടവ്, പേശികളിൽ വേദന, കാഴ്ചക്ക് മങ്ങൽ, തല ചുറ്റൽ എന്നിവയാണ്.
ഹൃദ്രോഗികളിൽ ഉപയോഗിക്കുന്ന നൈട്രൈറ്റ് മരുന്നുകൾ ജഉഋ ശ ആയി പ്രതിപ്രവർത്തിച്ച് രക്തസമ്മർദ്ദം കുറയ്ക്കുന്നു. ഇത്തരം രോഗികൾക്ക് PDEi മരുന്നുകൾ കൊടുക്കുന്നത് അപകടമാണ്.
കരൾ, വൃക്ക മുതലായവയ്ക്ക് തകരാർ ഉള്ളവരിൽ കുറഞ്ഞ അളവിൽ മാത്രമേ ഇത്തരം മരുന്നുകൾ കൊടുക്കാൻ പാടുള്ളൂ. ടെസ്റ്റോസ്റ്റീറോൺ കുറവുള്ള രോഗികളിൽ PDEi മരുന്നുകളോടൊപ്പം ടെസ്റ്റോസ്റ്റീറോൺ നൽകുന്നത് ലൈംഗികശേഷി വീണ്ടുകിട്ടാൻ കൂടുതൽ സഹായകരമാണ്.
വാക്വം ഇറക്ഷൻ ഡിവൈസ്, മൂത്രനാളിയിൽ വയ്ക്കുന്ന മരുന്നുകൾ, ലിംഗത്തിൽ കുത്തിവയ്ക്കുന്ന മരുന്നുകൾ മുതലായവ പ്രത്യേക സാഹചര്യങ്ങളിലുള്ള രോഗികളെ സഹായിക്കും.
പിനൈൽ പ്രോസ്തസിസ് ചികിത്സയുടെ ഗുണദോഷങ്ങളെപ്പറ്റി രോഗിയെ പറഞ്ഞു മനസിലാക്കണം.
ഏതെങ്കിലും വിധത്തിലുള്ള രോഗാണു പകർച്ച ഉള്ള രോഗികൾക്ക് അത് പൂർണമായി ചികിത്സിച്ച് ഭേദമാക്കിയ ശേഷം മാത്രമേ പിനൈൽ പ്രോസ്തസിസ് വയ്ക്കാൻ പാടുള്ളൂ.
ലൈംഗികശേഷിക്കുറവുള്ള രോഗികൾക്ക് പിനൈൽ പ്രോസ്തസിസ് ശസ്ത്രക്രിയ ഏറ്റവും ഫലപ്രദമായ ചികിത്സയാണ്.
ഡോ. എൻ. ഗോപകുമാർ
കൺസൾട്ടന്റ് യൂറോളജിസ്റ്റ്
'യൂറോ കെയർ'
ഓൾഡ് പോസ്റ്റോഫീസ് ലെയ്ൻ,
ചെമ്പകശേരി ജംഗ്ഷൻ,
പടിഞ്ഞാറേ കോട്ട,
തിരുവനന്തപുരം
ഫോൺ: 94470 57297