ന്യൂഡൽഹി: കാർത്തി ചിദംബരത്തിന്റെ വിദേശയാത്രക്ക് അനുമതിയില്ലെന്ന് സുപ്രീം കോടതി. 'എല്ലാ ജഡ്ജിമാർക്കും കൈകാര്യം ചെയ്യാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ജോലി ഉണ്ട്'. കാർത്തി ചിദംബരത്തിന്റെ വിദേശ യാത്രയല്ല കോടതിയുടെ മുന്നിലുള്ള നാളത്തെ പ്രധാന വിഷയം' കേസ് പരിഗണിക്കവെ ചീഫ് ജസ്‌റ്റിസ് രഞ്ചൻ ഗോഗോയിയുടെ പരാമർശം ഇപ്രകാരമായിരുന്നു. നവംബർ മൂന്ന് മുതൽ ഇറ്റലി, ഓസ്ട്രേലിയ, യു.കെ എന്നിവിടങ്ങളിലേക്ക് പോകാൻ അനുമതി തേടിയാണ് കാർത്തി ചിദംബരം സുപ്രീം കോടതിയെ സമീപിച്ചത്.
എയർസെൽ-മാക്സിസ് കേസിൽ കാർത്തി ചിദംബരത്തിന്റെ പേരിൽ സി.ബി.ഐ അന്വേഷണം നടക്കുകയാണ്. പി.ചിദംബരം ധനകാര്യമന്ത്രിയായിരിക്കെ നടന്ന അഴിമതിയിൽ കാർത്തിയും മുഖ്യ പ്രതിയാണ്.എന്നാൽ ആഴ്ചയിൽ ഒരിക്കൽ മാത്രം യു.കെ, ഫ്രാൻസ്,അമേരിക്ക എന്നിവിടങ്ങളിലേക്ക് പോകാൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നു.