തിരുവനന്തപുരം : കാര്യവട്ടത്തെ ആദ്യ രാജ്യാന്തര ഏകദിനമത്സരത്തിലെ നാണയഭാഗ്യം വെസ്റ്റ് ഇൻഡീസ് നായകൻ ജാസൺ ഹോൾഡർക്ക്.ഇൗ പരമ്പരയിൽ ഇതാദ്യമായാണ് വിൻഡീസ് ടോസ് നേടുന്നത്. ഇതോടെ ഒരു അഞ്ചുമത്സര പരമ്പരയിലെ എല്ലാ കളികളിലും ടോസ് നേടുന്ന ആദ്യ ഇന്ത്യൻ നായകൻ എന്ന റെക്കാഡ് നേടാനുള്ള അവസരം വിരാടിന് നഷ്ടമായി. ടോസ് നേടിയ വിൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുത്തു.