virat-kohli

തിരുവനന്തപുരം: ഇന്ത്യ-വെസ്റ്ര് ഇൻഡീസ് അഞ്ചാം ഏകദിനത്തിൽ ടോസ് നേടിയ വീൻഡീസ് ടീം ബാറ്റിംഗ് തിരഞ്ഞെടുത്തു. അഞ്ച് ഏകദിനങ്ങളിൽ നിന്ന് ആദ്യമായാണ് വെസ്റ്റ് ഇൻഡീസിന് ടോസ് ലഭിക്കുന്നത്. അതേസമയം, കാര്യവട്ടത്ത് ടോസ് നേടുന്നത് കൊഹ്‌ലിയാണെങ്കിൽ അഞ്ച് മത്സര പരമ്പരയിലെ എല്ലാ കളികളിലും ടോസ് നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്ടനായി കൊഹ്‌ലി മാറുമായിരുന്നു. എന്നാൽ ടോസ് വെസ്റ്റ് ഇൻഡീസ് നേടിയതോടെ ഈ റെക്കാഡ് ഇല്ലാതായി. മുംബയിൽ കളിച്ച അതേ ടീമുമായാണ് ഇന്ത്യ കളത്തിൽ ഇറങ്ങുന്നത്.

കാര്യവട്ടം സ്പോർട്സ് ഹബ്ബിലെ ആദ്യ ഏകദിന മത്സരമാണ് ഇന്ന് അരങ്ങേറുന്നത് എന്നാൽ തിരുവനന്തപുരം ആതിഥ്യം വഹിക്കുന്ന മൂന്നാം അന്താരാഷ്ട്ര ഏകദിനമാകുമിത്. ആദ്യ രണ്ട് മത്സരങ്ങളും നടന്നത് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ്. 1984 ൽ നടന്ന ഇന്ത്യ- ആസ്ട്രേലിയ ആദ്യ ഏകദിന മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു 1988 ൽ ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ഏകദിനം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്നു ഇതിൽ വിൻഡീസ് ഒൻപത് വിക്കറ്റിന് ജയിച്ചിരുന്നു.