ന്യൂഡൽഹി : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്തണമെന്ന ആവശ്യവുമായി തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചു. ഡാം സുരക്ഷിതമാണെന്നും ജലനിരപ്പ് 139 അടിയായി കുറയ്ക്കണമെന്ന ഉത്തരവ് പിൻവലിക്കണമെന്നും തമിഴ്നാട് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
ജലനിരപ്പ് കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യംഅംഗീകരിക്കരുത്. അണക്കെട്ടിന്റെ സുരക്ഷയിലുള്ള ആശങ്കചൂണ്ടിക്കാട്ടി റസ്സൽ റോയ് നൽകിയ ഹർജി തള്ളണമെന്നും തമിഴ്നാട് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. നേരത്തെകേരളത്തിലെ പ്രളയ സാഹചര്യത്തിൽ മുല്ലപ്പെരിയാറിലെജലനിരപ്പ് കുറയ്ക്കണമെന്ന നിർദ്ദേശം കോടതി നൽകിയിരുന്നു അതേസമയം തമിഴ്നാട് ഇതിനെ എതിർത്തിരുന്നു.
എന്നാൽ കോടതി നിലപാടിൽ മാറ്റം വരുത്തിയിരുന്നില്ല.