കാര്യവട്ടം സ്പോർട്സ് ഹബിലെ ആദ്യ ഏകദിനത്തിൽ ആദ്യ പന്തെറിഞ്ഞ ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാർ ആദ്യ ഒാവറിൽത്തന്നെ വിക്കറ്റും നേടി. ആദ്യ പന്ത് നേരിട്ടത് കീരൺ പവലാണ്. ആദ്യ പന്തിൽ ഭുവനേശ്വർ എൽ.ബിക്ക് വേണ്ടി അപ്പീൽ ചെയ്തെങ്കിലും അമ്പയർ അനുവദിച്ചില്ല. തൊട്ടടുത്തപന്ത് വൈഡായതോടെ സ്പോർട്സ് ഹബിലെ ആദ്യ റൺ പിറന്നു. ഒാവറിലെ നാലാം പന്തിലാണ് ആദ്യ വിക്കറ്റ് വീണത്.കീരൺ പവലിനെ വിക്കറ്റിന് പിന്നിൽ ഡൈവിംഗ് ക്യാച്ചോടെ ധോണി മടക്കുകയായിരുന്നു. ആദ്യ ഒാവർ പിന്നിടുമ്പോൾ വിൻഡീസ് 1/1 എന്ന നിലയിലായിരുന്നു.
രണ്ടാം ഒാവർ എറിഞ്ഞ ജസ്പ്രീത് ബുംറ നാലാം പന്തിൽ ഷാനെ ഹോപ്പിനെ ബൗൾഡാക്കി രണ്ടാം വിക്കറ്റും നേടി.ബുംറയുടെ ഒൗട്ട്സ്വിംഗർ ഹോപ്പിന്റെ ഒാഫ്സ്റ്റംപിന് മുകളിലെ ബെയിൽസിളക്കുകയായിരുന്നു.