ind-vs-west-ind

തിരുവനന്തപുരം: വെസ്‌റ്റ് ഇൻഡീസിനെതിരായ അഞ്ചാം ഏകദിനത്തിൽ മികച്ച തുടക്കത്തോടെ ഇന്ത്യ. നാല് ഓവർ പൂർത്തിയായിക്കഴിഞ്ഞപ്പോൾ വിൻഡീസിന് രണ്ട് വിക്കറ്റ് നഷ്‌ടമായി. ഓപ്പണറായ കീറൻ പവലിനെ മത്സരത്തിന്റെ നാലാം പന്തിൽ തന്നെ പുറത്താക്കി ഭുവനേശ്വർ കുമാറാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. തുടർന്ന് രണ്ടാം ഓവറിൽ റോവ്‌മാൻ പവലിനെ ബൂമ്ര വീഴ്‌ത്തുകയായിരുന്നു.

നേരത്തെ ടോസ് നേടിയ വിൻഡീസ് ക്യാപ്‌ടൻ ജേസൻ ഹോൾഡർ ബാറ്റിംഗ്തിരഞ്ഞെടുത്തു. നാലാം ഏകദിനത്തിലെ ടീമിൽ നിന്നും മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. മത്സരം ജയിച്ചാൽ ഇപ്പോൾ 21 ന് മുന്നിട്ടുനിൽക്കുന്ന വിരാട് കോലിയുടെ സംഘത്തിന് ആധികാരികമായി പരമ്പര സ്വന്തമാക്കാം. ഇതേ ആത്മവിശ്വാസത്തിൽ തന്നെയാണ് ടീം വിൻഡീസും.