കാര്യവട്ടം സ്പോർട്സ് ഹബിലെ ആദ്യ ഏകദിനത്തിലെ ആദ്യ ബൗണ്ടറി പിറക്കാൻ ആറാം ഒാവർ വരെ കാത്തുനിൽക്കേണ്ടി വന്നു. ബുംറ എറിഞ്ഞ ഒാവറിൽ റോവ്മാൻ പവലാണ് ലോംഗ് ഒാഫിലേക്കുള്ള ലോഫ്റ്റഡ് ഷോട്ടിലൂടെ ആദ്യ ബൗണ്ടറി പറത്തിയത്.ആദ്യ അഞ്ചോവർ കഴിഞ്ഞപ്പോൾ വിൻഡീസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ ആറു റൺസ് എന്ന പരിതാപകരമായ നിലയിലായിരുന്നു.