കരിപ്പൂർ : വിമാനത്താവളത്തിൽ ഓട്ടോറിക്ഷയ്ക്ക് വിലക്ക് ഏർപ്പെടുത്താൻ വിമാനത്താവള അതോറിറ്റിയുടെ തീരുമാനം. വിലക്ക് കടന്ന് പ്രവേശിക്കുന്ന ഓട്ടോറിക്ഷയ്ക്ക് മൂവായിരം രൂപ പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് വിമാനത്താവളത്തിന്റെ കവാടത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു. വിമാനത്താവള അതോറിറ്റിയുടെ ഈ തീരുമാനം ഇവിടെ എത്തുന്ന സാധാരണക്കാരായ യാത്രക്കാരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കൂടാതെ ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാരും ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഓട്ടോറിക്ഷയിലെത്തുന്ന യാത്രക്കാരെ ഗേറ്റിലിറക്കി മടങ്ങുകയാണ് ഇപ്പോൾ. ഗേറ്റുമുതൽ ഭാരിച്ച ലഗേജുകൾ തലയിൽ ചുമന്നാണ് യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകുന്നത്. പുതിയ ടെർമിനൽ തുറക്കുന്നതോടെ ഓട്ടോയിലെത്തുന്ന യാത്രക്കാർ ഒരു കിലോമീറ്ററോളം മീറ്ററിനടുത്ത് ലഗേജുമായി നടക്കേണ്ടി വരും.