പഞ്ചവർണ്ണതത്തയെന്ന വിജയ ചിത്രത്തിന് ശേഷം രമേഷ് പിഷാരടി മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് 'ഗാനഗന്ധർവ്വൻ'. ഗാനമേള വേദികളിൽ സ്ഥിരം സാന്നിധ്യമായ കലാസദൻ ഉല്ലാസ് എന്ന കഥാപാത്രമായാണ് മെഗാതാരം എത്തുന്നത്. മോഹൻലാൽ ചിത്രമായ ഡ്രാമയ്കക് മുന്നോടിയായാണ് പ്രൊമോ വീഡിയോ പുറത്തിറക്കിയത്.
മുൻ ചിത്രത്തിലേത് പോതെ തന്നെ രമേഷ് പിഷാരടിയും ഹരി.പി.നായരും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഇച്ചായി പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.രമേഷ് പിഷാരടിയുടെ രണ്ടാമത്തെ ചിത്രമാണ് ഗാനഗന്ധർവ്വൻ. ആദ്യ ചിത്രം പഞ്ചവർണ്ണതത്തയായിരുന്നു. ജയറാമായിരുന്നു ചിത്രത്തിലെ നായകൻ. ഗാനഗന്ധർവ്വനിൽ മമ്മൂട്ടിയുടെ മറ്റൊരു ഗറ്റപ്പാണ് ചിത്രത്തിൽ കാണാനാവുക എന്നത് പോസ്റ്ററിൽ നിന്ന് വ്യക്തമാകുന്നത്. തീയേറ്ററിലെ അപ്രതീക്ഷിത പ്രോമോ വീഡിയോ ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. പ്രോമോ വീഡിയോയുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.