dhoni-
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന ഇന്ത്യ വിൻഡീസ് ക്രിക്കറ്റ് ഏകദിനത്തിൽ കെയ്‌റോൺ പവലിന്റെ ആദ്യ വിക്കറ്റ് ക്യാച്ചിലൂടെ പുറത്താക്കുന്ന എം.എസ് ധോണി ഫോട്ടോ: ബി.സുമേഷ്

തിരുവനന്തപുരം: വെസ്റ്റ് ഇൻഡീസിനെതിരായ അ‌ഞ്ചാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ഒൻപത് വിക്കറ്റിന്റെ ജയം. ക്യാപ്ടൻ വിരാട് കൊഹ്ലിയുടെയും രോഹിത് ശർമ്മയുടെയും കൂട്ടുകെട്ടിലാണ് ഇന്ത്യ പരമ്പരയിലെ മൂന്നാം വിജയം സ്വന്തമാക്കിയത്. 105 റൺസ് മാത്രം വിജയലക്ഷ്യമുണ്ടായിരുന്ന ഇന്ത്യ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി 211 പന്ത് ശേഷിക്കെയാണ് ജയം സ്വന്തമാക്കിയത്. ഇതോടെ 3-1ന് പരമ്പര ഇന്ത്യ സ്വന്തമാക്കി. ആറ് റൺസെടുത്ത ശിഖർ ധവാന്റെ വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. രോഹിത് ശർമ 56 പന്തിൽ നിന്ന് 63 ഉം ക്യാപ്റ്റൻ കൊഹ്ലി 29 പന്തിൽ നിന്ന് 33 റൺസെടുത്ത് പുറത്താകാതെ നിന്നു.

ഇന്ത്യൻ ബൗളർമാർ‌ക്ക് മുന്നിൽ തർകർന്നടിഞ്ഞ് വിൻഡീസ്, 104ൽ ഓൾ ഒൗട്ട്

ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് ബാറ്റിംഗ് തകർച്ച. 31 ഓവറിൽ കളി അവസാനിക്കുമ്പോൾ വിൻഡീസ് പട പത്ത് വിക്കറ്റ് നഷ്ടത്തിൽ 104 റൺസ് എടുത്തു. ഓപ്പണറായ കെയ്രോൺ പവലിനെ മത്സരത്തിന്റെ നാലാം പന്തിൽ തന്നെ പുറത്താക്കി ഭുവനേശ്വർ കുമാറാണ് വിൻഡീസിനെ ആദ്യം ഞെട്ടിച്ചത്. കെയ്രോൺ പവലിനെ വിക്കറ്റിന് പിന്നിൽ ഡൈവിംഗ് ക്യാച്ചോടെ ധോണി മടക്കുകയായിരുന്നു. രണ്ടാം ഓവർ എറിഞ്ഞ ജസ്പ്രീത് ബുംറ നാലാം പന്തിൽ ഷാനെ ഹോപ്പിനെ ബൗൾഡാക്കി രണ്ടാം വിക്കറ്റും നേടി. കാര്യവട്ടം സ്‌പോർട്സ് ഹബിലെ ആദ്യ ഏകദിനത്തിലെ ആദ്യ ബൗണ്ടറി പിറക്കാൻ ആറാം ഓവർ വരെ കാത്തുനിൽക്കേണ്ടി വന്നു. ബുംറ എറിഞ്ഞ ഓവറിൽ റോവ്മാൻ പവലാണ് ലോംഗ് ഓഫിലേക്കുള്ള ലോഫ്രഡ് ഷോട്ടിലൂടെ ആദ്യ ബൗണ്ടറി പറത്തിയത്.


രവീന്ദ്ര ജഡേജയുടെ പന്തിൽ മാർലൺ സാമുവൽസിന്റെ ഷോട്ട് കൊഹ്ലി പിടിച്ചെടുത്താണ് മൂന്നാം വിക്കറ്റ് സ്വന്തമാക്കിയത്. 36 റൺസിലായിരുന്നു മൂന്നാം വിക്കറ്റ്. ഹെ്ര്രയ്മറെ ജഡേജ വിക്കറ്റിന് മുൻപിൽ കുടുക്കി. റോമാൻ പവലിനെ ഖലീൽ അഹമ്മദിന്റെ പന്തിൽ ശിഖർ ധവാൻ ക്യാച്ചെടുത്തു മടക്കി. സ്‌കോർ 66 ൽ നിൽക്കെ വെസ്റ്റ് ഇൻഡീസിന്റെ ആറാം വിക്കറ്റും വീണു. ഫാബിയൻ അലനെ ബുംമ്രയുടെ പന്തിൽ

കേദാർ ജാദവ് ക്യാച്ചെടുത്തു കൂടാരം കയറ്റി. ക്യ്ര്രാപൻ ജേസൺ ഹോൾഡറിനെയും ജാദവിന്റെ ക്യാച്ചാണു പുറത്താക്കിയത്. മാർലൺ സാമുവൽസ് (38 പന്തിൽ 24), ഷിമോൻ ഹെ്ര്രയ്മർ (11 പന്തിൽ ഒൻപത്), റോമാൻ പവൽ (39 പന്തിൽ 16), ഫാബിയൻ അലൻ (11 പന്തിൽ നാല്), ജേസൺ ഹോൾഡർ (33 പന്തിൽ 25) കീമോ പോൾ (18 പന്തിൽ 5) എന്നിവരാണു പുറത്തായ മറ്റുള്ളവർ.