-narendra-modi

റായ്ഗഡ്: അയോദ്ധ്യ വിഷയത്തിൽ ബി.ജെ.പിയെയും പ്രധാനമന്ത്രിയെയും കടന്നാക്രമിച്ച് ശിവസേനാ തലവൻ ഉദ്ധവ് താക്കറെ. രാമക്ഷേത്ര നി‌ർമ്മാണത്തിന്റെ പേരിൽ കള്ളങ്ങൾ പറയുന്ന ബി.ജെ.പിയെ ഇനി വിശ്വസിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ദിവാസ്വപ്നങ്ങളും പച്ച കള്ളങ്ങളും പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്ന പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നതെന്നും ഉദ്ദവ് വിമർശിച്ചു.രാമക്ഷേത്രനിർമ്മാണത്തിന് ഇഷ്ടിക ശേഖരിക്കുന്നത് അധികാര കൊതികൊണ്ടാണെന്നും, ഈ മാസം 25ന് അയോധ്യ സന്ദർശിക്കുന്നത് മോദിയോട് ചില ചോദ്യങ്ങൾ ചോദിക്കാനാണെന്നും താക്കറെ പറഞ്ഞു. മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി സ്ഥാനത്തിൽ ശിവസേനയ്ക്കും അവകാശമുണ്ടെന്ന് താക്കറെ വ്യക്തമാക്കി.