death

പാലക്കാട് : പരീക്ഷ എഴുതാനായി കോളേജിലേക്ക് പോയ അവസാന വർഷ ബിരുദ വിദ്യാർത്ഥിയുടെ മൃതദേഹം കോളേജ് കെട്ടിടത്തിന് മുകളിൽ. പാലക്കാട് ജില്ലയിലെ തൃത്താലയിലുള്ള സ്വകാര്യ കോളേജ് വിദ്യാർത്ഥിയായ അജ്മൽ (21)ലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അവസാന വർഷ ബിരുദ വിദ്യാർത്ഥിയാണ് അജ്മൽ. കഴിഞ്ഞ ദിവസം പരീക്ഷയുള്ളതിനാൽ രാവിലെ പതിനൊന്ന് മണിയോടെയാണ് വീട്ടിൽ നിന്നും അജ്മൽ കോളേജിലേക്ക് തിരിച്ചത്. ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയ്ക്ക് അജ്മൽ കയറിയെങ്കിലും മൂന്നര മണിയോടെ ഉത്തര കടലാസ് തിരികെ നൽകി ഹാൽ വിട്ട് പുറത്ത് പോയി.രാത്രയായിട്ടും വീട്ടിലെത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ സുഹൃത്ത്ക്കളോടും, കോളേജ് അധികാരികളോടും വിവരം തിരക്കിയിരുന്നു. എന്നാൽ പരീക്ഷാഹാളിൽനിന്ന് പുറത്തിറങ്ങിയ അജ്മൽ കോളേജ് കെട്ടിടത്തിന്റെ ടെറസിലേക്ക് പോയതായി സഹപാഠികളിൽ നിന്നും സൂചന കിട്ടിയതിനെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് അബോധാവസ്ഥയിൽ അജ്മലിനെ കെട്ടിടത്തിന് മുകളിൽ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.

അതേസമയം അജ്മലിന്റെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. കെട്ടിടത്തിന്റെ മുകളിൽ അജ്മലിനെ കണ്ടെത്തുമ്പോൾ കഴുത്തിൽ തുണികൊണ്ട് ചുറ്റിയിരുന്നതായി ചില വിദ്യാർത്ഥികൾ അറിയിച്ചിട്ടുണ്ട്.