മുംബയ് : ആരാധക ലക്ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് സണ്ണിലിയോൺ ഇനി മലയാളത്തിലേക്ക്. മലയാളത്തിലേക്കുള്ള അരങ്ങേറ്റം തന്റെ ഫേസ്ബുക്കിൽ കുറിച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം.ബ്ലാക്ക് വാട്ടർ സ്റ്റുഡിയോയുടെ ബാനറിൽ ജയലാൽ മേനോൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് നായരാണ്. ഫെയറി ടെയ്ൽ പ്രൊഡക്ഷൻസ് എന്ന ബാനർ സിനിമയുടെ സഹനിർമ്മാതാക്കളാണ്. വൺവേൾഡ് എന്റെർടെയ്ൻമെന്റാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.അമേരിക്കൻ പോൺ താരമായിരുന്ന സണ്ണിലിയോൺ എന്ന 'കരൺ ജീത് കൗർ' 2012ലാണ് പോൺ ഇൻഡസ്ട്രി വിട്ടത്. ബോളിവുഡിൽ എത്തിയ താരത്തിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
അടുത്തിടെ നെറ്റ്ഫ്ലിക്സിൽ 'കരൺ ജീത് കൗർ - ദി അൺ ടോൾഡ് സ്റ്റോറി ഒഫ് സണ്ണിലിയോൺ' എന്ന പേരിൽ താരത്തിന്റെ ജീവിതകഥ എപ്പിസോഡുകളായി എത്തിയിരുന്നു. ഇതിലും സണ്ണിലിയോൺ തന്നെയാണ് അഭിനയിച്ചത്. ആദിത്യ ദത്ത് ആയിരുന്നു സംവിധായകൻ. സണ്ണിയുടെ വരവ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. പ്രളയക്കെടുതിയിലായിരുന്നപ്പോൾ കേരളത്തിന് നിരവധി സഹായം നൽകിയിരുന്നു. എന്തായാലും സണ്ണിയുടെ വരവ് ആഘോഷമാക്കാൻ കാത്തിരിക്കുകയാണ് ആരാധകർ. മണിരത്നം, സച്ചിൻ എന്നിവയായിരുന്നു സന്തോഷ് നാരായണന്റെ മുൻ ചിത്രങ്ങൾ.