biruthadanam
കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയുടെ രണ്ടാമത് ബിരുദദാനം (കോൺവൊക്കേഷൻ) പൂക്കോട് സർവകലാശാലാ ആസ്ഥാനത്ത് സർവകലാശാലാപ്രോ ചാൻസലർ കൂടിയായ വനം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ.കെ.രാജു നിർവഹിക്കുന്നു

വൈത്തിരി: കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയുടെ രണ്ടാമത് ബിരുദദാനം (കോൺവൊക്കേഷൻ) പൂക്കോട് സർവകലാശാലാ ആസ്ഥാനത്ത് സർവകലാശാലാ പ്രോ ചാൻസലർ കൂടിയായ വനം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ.കെ.രാജു നിർവഹിച്ചു.
വെറ്ററിനറി, ഡയറി, പൗൾട്രി സയൻസ് വിഷയങ്ങളിൽ ഡോക്‌ടറേറ്റ്, ബിരുദാനന്തര ബിരുദം, ബിരുദം, ഡിപ്ലോമ എന്നിവയിൽ 2016,17 വർഷങ്ങളിൽ പഠനം പൂർത്തിയാക്കിയ 226 വിദ്യാർത്ഥികൾക്കാണ് ബിരുദ സർട്ടിഫിക്കറ്റ് നൽകിയത്. ഇതിൽ 8 പേർ ഡോക്‌ടറേറ്റ് വിദ്യാർത്ഥികളാണ്. വിവിധ വിഷയങ്ങളിലെ റാങ്ക്‌ജേതാക്കളായ 18 വിദ്യാർത്ഥികൾക്ക് സർവകലാശാലയുടെ സ്വർണ്ണ മെഡലും പ്രശസ്തി പത്രവും ചടങ്ങിൽ വിതരണം ചെയ്തു. മണ്ണൂത്തി വെറ്ററിനറി സയൻസ്, മണ്ണൂത്തി ഡയറി സയൻസ്, പൂക്കോട് വെറ്ററിനറി സയൻസ്, പൂക്കോട് ഡയറി സയൻസ്, പാലക്കാട് തിരുവായംകുന്ന് ഏവിയൻ സയൻസ് ആൻഡ് മാനേജ്‌മെന്റ് എന്നീ സ്ഥാപനങ്ങളിൽ നിന്നുളള വിദ്യാർത്ഥികളാണ് ബിരുദദാന ചടങ്ങിനെത്തിയത്.

തമിഴ്‌നാട് വെറ്ററിനറി സർവകലാശാലാ വൈസ് ചാൻസലർഡോ.സി.ബാലചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. സർവകലാശാല വൈസ് ചാൻസലർ അനിൽ സേവ്യർ സ്വാഗതവും രജിസ്ട്രാർ ഡോ.ജോസഫ് മാത്യൂ നന്ദിയും പറഞ്ഞു. എം.എൽ.എമാരായ സി.കെ ശശീന്ദ്രൻ, ഒ.ആർകേളു, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി, സർവകലാശാലബോർഡ് ഓഫ് മാനേജ്‌മെന്റ് അംഗങ്ങൾ, മാനേജ്‌മെന്റ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.