rahul-gandhi

ന്യൂഡൽഹി: അടുത്ത വർഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചന്ദ്രബാബു നായിഡുവുമായി കെെകോർത്ത് കോൺഗ്രസ്. രാജ്യത്തെയും ജനാധിപത്യത്തെയും നിയമങ്ങളെയും സംരക്ഷിക്കാനായി തെലുങ്കു ദേശം പാർട്ടിയുമായി യോജിക്കുകയാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പിൽ എല്ലാവരുമായി യോജിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും എൻ. ചന്ദ്രബാബു നായിഡുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.

ബി.ജെ.പിയെ പരാജയപ്പെടുത്താനായി കോൺഗ്രസുമായി കെെകോർക്കുകയാണെന്ന് നായിഡു വ്യക്തമാക്കി. ''ബി.ജെ.പിയെ എതിർക്കുന്ന എല്ലാ പാർട്ടികളും ഒന്നിച്ചുള്ള ഒരു പൊതുവേദിയുണ്ടാക്കും. കോൺഗ്രസാകും മഹാസഖ്യത്തിലെ പ്രധാനപാർട്ടി. ബി.ജെ.പിക്കെതിരെ സമാന മനസുള്ള പാർട്ടികളെല്ലാം കോൺഗ്രസിനൊപ്പം ഒന്നിച്ച് പ്രവർത്തിക്കും. റാഫേൽ അഴിമതിക്കേസിൽ രാഹുൽ ഗാന്ധി നയിക്കുന്ന പോരാട്ടത്തിനൊപ്പം പ്രതിപക്ഷ കക്ഷികളുമുണ്ടെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

rahul-gandhi

അതേസമയം, വിശാലസഖ്യത്തിൽ പ്രത്യേക ഒരു നേതാവില്ലെന്നും എല്ലാവരും നേതാക്കൻമാരാണെന്നും രാഹുൽ വ്യക്തമാക്കി. ''വിശാലസഖ്യത്തിന്റെ പ്രധാനലക്ഷ്യം ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതാണ്. ബാക്കിയെല്ലാം പിന്നാലെ വരും. രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ രാജ്യത്തിന്റെ ഏകീകരണം ആവശ്യപ്പെടുകയാണ്. ടി.ഡി.പിയുമായി മുൻപുണ്ടായിരുന്ന ശത്രുത മറക്കേണ്ട സാഹചര്യം ആസന്നമായിരിക്കുന്നു''- രാഹുൽ പറ‌ഞ്ഞു.