-high-court-of-kerala

കൊച്ചി: പമ്പയിലേക്ക് ഇതര സംസ്ഥാന വാഹനങ്ങൾ പ്രവേശിപ്പിക്കാൻ അനുമതി നൽകണമെന്ന ഹർജി ഹൈക്കോടതി തള്ളി. സർക്കാരിന് ഒരു മാസ്റ്റർപ്ലാൻ ഉണ്ട്. അതനുസരിച്ചാണ് പ്രവർത്തിക്കുന്നത്. പമ്പയിലേക്ക് കൂടുതൽ വാഹനങ്ങൾ വേണ്ട എന്ന് സർക്കാർ തീരുമാനിച്ചത് ശബരിമലയെ സംരക്ഷിക്കാനാണ്. നിലയ്ക്കലാണ് ബേസ് ക്യാംപ്. ഇപ്പോഴത്തെ സ്ഥിതിയിൽ ഹർജി അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

കെ.എസ്.ആർ.ടി.സിക്ക് പമ്പ വരെ പോകാമെങ്കിൽ ഇതര സംസ്ഥാന വാഹനങ്ങൾക്കും പോകാമെന്നായിരുന്നു ഹർജിക്കാരുടെ വാദം.