കൊച്ചി: എെ.ജി മനോജ് എബ്രഹാമിനെ അധിക്ഷേപിച്ചതിനും ഭീഷണിപ്പെടുത്തിതിനും ബി.ജെ.പി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. കൊച്ചി സെൻട്രൽ പൊലീസാണ് ഗോപാലകൃഷ്ണനെതിരെ കേസെടുത്തത്. ശബരിമല യുവതി പ്രവേശ വിഷയത്തിൽ എറണാകുളം റേഞ്ച് എെ.ജി ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഗോപാലകൃഷ്ണൻ എെ.ജി മനോജ് എബ്രഹാമിനെ അധിക്ഷേപിച്ചത്.
അനധികൃതമായി സംഘം ചേർന്നതിനും ഗതാഗതം തടസപ്പെടുത്തിയതിനും ബി.ജെ.പി ജില്ലാ നേതാക്കളുൾപ്പെടെ 200 പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.