മാലി: മാലദ്വീപിൽ ആദ്യമായി ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയ പ്രസിഡന്റ് മുഹമ്മദ് നഷീദ് രണ്ടുവർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ ഇന്നലെ രാജ്യത്ത് തിരിച്ചെത്തി. 2015ൽ ഭീകരവാദക്കേസിൽ 13 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് നഷീദ് ലണ്ടനിലും ശ്രീലങ്കയിലുമായി അഭയം തേടിയത്.
ഭാര്യ ലൈല അലി അബ്ദുള്ളയ്ക്കൊപ്പം ഇന്നലെ മാലിയിലെത്തിയ അദ്ദേഹത്തെ പാർട്ടി പ്രവർത്തകർ സ്വീകരിച്ചു.
2012ൽ പ്രസിഡന്റായിരിക്കെ മുതിർന്ന ജഡ്ജിയെ അറസ്റ്റ് ചെയ്യാൻ മുഹമ്മദ് നഷീദ് ഉത്തരവിട്ടിരുന്നു. തുടർന്ന് 2015ൽ പ്രസിഡന്റ് യമീൻ അബ്ദുൾ ഗയൂമിന്റെ നേതൃത്വത്തിലാണ് നഷീദിനെ 13 വർഷത്തെ തടവിന് ശിക്ഷിച്ചത്. സെപ്തംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഗയൂമിന്റെ പരാജയത്തെ തുടർന്നാണ് നഷീദിന്റെ തിരിച്ചുവരവ്.
എന്നാൽ നഷീദ് ചെയ്ത കുറ്റകൃത്യത്തിൽ പുനഃപരിശോധന വേണമെന്നാവശ്യപ്പെട്ട ശിക്ഷ സുപ്രീംകോടതി ശിക്ഷ പിൻവലിച്ചിരുന്നു.