1. ശബരിമലയിൽ ബേസ് ക്യാമ്പ് നിലയ്ക്കലിൽ തന്നെ എന്ന് ഹൈക്കോടതി. സർക്കാർ പ്രവർത്തിക്കുന്നത് മാസ്റ്റർ പ്ലാൻ അനുസരിച്ച്. പമ്പയിലേക്ക് കൂടുതൽ വാഹനങ്ങൾ വേണ്ട എന്ന് സർക്കാർ നിശ്ചയിച്ചത് ശബരിമലയെ സംരക്ഷിക്കാൻ എന്നും കോടതി. പമ്പയിലേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള സ്വകാര്യ ബസുകൾക്ക് കൂടി അനുമതി നൽകണം എന്ന ഹർജി ഹൈക്കോടതി തള്ളി.
2. നിലവിലത്തെ അവസ്ഥയിൽ ഹർജി അംഗീകരിക്കാനാവില്ലെന്നും കോടതി നിരീക്ഷണം. നിലയ്ക്കൽ പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് ടിക്കറ്റ് നിരക്ക് വർധന ഹൈക്കോടതി അംഗീകരിച്ചു. നിലയ്ക്കൽ പമ്പ റൂട്ടിൽ ആയിരം ബസുകൾ സർവീസ് നടത്തും എന്നും ഹൈക്കോടതി
3. ബി.ജെ.പിക്ക് എതിരായ മഹാസഖ്യത്തിൽ കൈകോർത്ത് തെലുഗു ദേശം പാർട്ടി. തീരുമാനം, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം. കോൺഗ്രസ് സഖ്യവുമായി കൈകോർക്കാനുള്ള തീരുമാനം ജനാധിപത്യത്തെ സംരക്ഷിക്കാൻ എന്ന് ചന്ദ്രബാബു നായിഡു. ബി.ജെ.പിയെ താഴെ ഇറക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് നിൽക്കും എന്നും പ്രതികരണം.
4. ബിജെപിക്ക് എതിരെ കൂടുതൽ പാർട്ടികളെ അണിനിരത്തും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഭാവി പരിപാടികൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ പാർട്ടികൾ ഉടൻ യോഗം ചേരും. ആന്ധ്ര പ്രദേശിന് പ്രത്യേക പദവി നൽകാത്തതിൽ പ്രതിഷേധിച്ച് ചന്ദ്രബാബു നായിഡു എൻ.ഡി.എ സഖ്യം ഉപേക്ഷിച്ചിരുന്നു. നായിഡുവിന്റെ പുതിയ നീക്കം ലോക്സഭ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയ്ക്ക് തിരിച്ചടിയാകും.
5. തിരുവനന്തപുരം മൺവിളയിലെ ഫാമിലി പ്ലാസ്റ്റിക്സിന്റെ ഫാക്ടറിയിൽ ഉണ്ടായ തീപിടിത്തത്തിൽ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്ച എന്ന് കണ്ടെത്തൽ. തീ അണക്കാൻ ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല വിവരം. ഫാക്ടറിയിൽ ഉണ്ടായിരുന്നത് അഗ്നി ബാധ ഉണ്ടായാൽ ഉപയോഗിക്കാനായി അഗ്നി ശമന ഉപകരണങ്ങൾ മാത്രം. ഇവിൽ മിക്കവയും അടുത്തിടെ നടന്ന തീപിടിത്തം ചെറുക്കാൻ ഉപയോഗിച്ചവ ആയിരുന്നെന്നും കണ്ടെത്തൽ.
6. ഫാക്ടറി പ്രവർത്തിക്കുന്ന കെട്ടടിത്തിൽ തന്നെ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ സൂക്ഷിച്ചതും, വിവരം ഫയർ ഫോഴ്സിനെ അറിയിക്കാൻ വൈകയതും അഗ്നി ബാധ നിയന്ത്രിക്കുന്നതിൽ തിരിച്ചടിയായി. ഇന്നലെ രാത്രി ഏഴ് മണിയോടെ ആരംഭിച്ച തീ പൂർണ്ണമായും നിയന്ത്രണ വിധേയം ആയത് ഇന്ന് പുലർച്ചെ. എഴു മണിക്കൂർ നീണ്ടു നിന്ന തീ പിടിത്തത്തിൽ രണ്ട് കെട്ടിടങ്ങൾ പൂർണ്ണമായും കത്തി അമർന്നു. തീപിടിത്തതിൽ 500 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണക്കാകുന്നതായി കമ്പനി അധികൃതർ
7. കഴിഞ്ഞ ദിവസവും ഫാക്ടറിയിൽ ഷോർട്ട് സർക്യൂട്ട് കാരണം തീപിടിത്തം ഉണ്ടായിരുന്നു. വീണ്ടു അപകടം ആവർത്തിച്ചതോടെ, സംഭവത്തിൽ അട്ടിമറി സാധ്യത പരിശോധിക്കാൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ഇ.പി ജയരാജനും കൂടിയാലോചിച്ച ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തീ പിടിത്തത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് ഫയർഫോഴ്സ് മേധാവി എ.ഹേമചന്ദ്രൻ. ഡയറക്ടർ ജനറൽ പ്രസാദിനാകും അന്വേഷണ ചുമതലയെന്നും പ്രതികരണം
8. പൊലീസിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ പോലും ജാതിയും മതവും പറഞ്ഞ് ആക്രമിക്കുന്നു. പൊലീസിനെതിരായ ഇത്തരം ആക്രമണങ്ങളെ ഗൗരവമായി കാണുകയും ഇതിന് എതിരെ കർശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി. സുപ്രീം കോടതി വിധി നടപ്പാക്കാൻ നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സോഷ്യൽ മീഡിയയിൽ അടക്കം നടന്നത് വൻ വ്യാജ പ്രചാരണം.
9. ഐ.ജി മനോജ് എബ്രഹാമിനെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചതിന് 13 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ബി.ജെ.പി നടത്തിയ ഐ.ജി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത ബി. ഗോപാലകൃഷ്ണനും മനോജ് എബ്രാഹാമിനെ അധിക്ഷേപിച്ച് സംസാരിച്ചിരുന്നു. മുഖ്യമന്ത്രി വിമർശനവുമായി രംഗത്തെത്തിയത് ഈ സാഹചര്യത്തിൽ
10. വെസ്റ്റ്ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്. തിരുവനന്തപുരം ഏകദിനത്തിൽ വെസ്റ്റിൻഡീസിനെ തകർത്തത് ഒൻപത് വിക്കറ്റിന്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യയ്ക്ക് മികച്ച വിജയം സമ്മാനിച്ചത് അർദ്ധ സെഞ്ച്വറി നേടിയ രോഹിത് ശർമ്മയും നാല് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും. ഇന്നത്തെ ജയത്തോടെ അഞ്ച് മത്സരങ്ങളുട ഏകദിന പരമ്പര ഇന്ത്യ 31ന് സ്വന്തമാക്കി.
11. രവീന്ദ്ര ജഡേജ മാൻ ഓഫ് ദ് മാച്ചും, വിരാട് കൊഹ്ലി മാൻ ഓഫ് ദി സീരിസും. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വെസ്റ്റിൻഡീസ് 32 ഓവറിൽ 104 റൺസിന് എല്ലാവരും ഓൾ ഔട്ടായിരുന്നു. ഖലീൽ അഹമ്മദിനും ജസ്പ്രീത് ബുംറയ്ക്കും രണ്ട് വിക്കറ്റ് വീതം. വിൻഡീസ് നിരയിൽ രണ്ടക്കം കണ്ടത് മൂന്ന പേർ മാത്രം. ഇന്ത്യ വിജയം സ്വന്തമാക്കിയത് 211 പന്ത് ശേഷിക്കെ. മത്സരത്തിൽ നിർണായകമായത് ബൗളർമാരുടെ പ്രകടനം എന്ന് നായകൻ വിരാട് കൊഹ്ലി. ടോസ് ലഭിച്ച വിൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുത്തത് അത്ഭുതപ്പെടുത്തിയെന്നും പ്രതികരണം.