chelameswar
അളകാപുരിയിൽ നടന്ന വി.മൊയ്‌തീൻകോയ ഹാജി പുരസ്‌കാര സമർപ്പണ ചടങ്ങിൽ സുപ്രീംകോടതി റിട്ട ജസ്റ്റിസ് ജെ ചെലമേശ്വർ സി.പി കുഞ്ഞുമുഹമ്മദിന് ഉപഹാരം നൽകുന്നു. മോയിമോൻ ഹാജി ,എൻ.കെ അബ്ദുറഹിമാൻ ,എം.പി അബ്ദുസമദ് സമദാനി ,എം.കെ രാഘവൻ എം.പി ,ആര്യാടൻ മുഹമ്മദ് തുടങ്ങിയവർ സമീപം

കോഴിക്കോട്: ഭരണകൂടം ഏതെങ്കിലും ഒരു മതത്തെ സ്പോൺസർ ചെയ്യുന്നത് ഭരണഘടനയുടെ അന്തസത്തയ്ക്ക് വിരുദ്ധമാണെന്നും ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും റിട്ടയേർഡ് സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് ജെ.ചെലമേശ്വർ പറഞ്ഞു.

പ്രഥമ വി മൊയ്തീൻകോയ ഹാജി പുരസ്കാരം സി.പി കുഞ്ഞിമുഹമ്മദിന് സമ്മാനിച്ച് 'ജനാധിപത്യം, മതനിരപേക്ഷത, ജുഡീഷ്യറി' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതം എന്നും ജനങ്ങൾക്ക് കഷ്ടതകൾ മാത്രമെ നൽകിയിട്ടുള്ളൂ. അതുകൊണ്ടാണ് മതനിരപേക്ഷത ഭരണഘടനയിൽ ഉൾപ്പെടുത്തിയത്. മതകാര്യത്തിൽ സർക്കാർ നിഷ്‌പക്ഷത പാലിക്കണം.നിഷ്‌പക്ഷത എങ്ങനെയാണ് വ്യാഖ്യാനിക്കുന്നത് എന്നത് മറ്റൊരു കാര്യം.മതകാര്യത്തിൽ ജുഡീഷ്യറിക്ക് ഇടപെടുന്നതിൽ പരിമിതികൾ ഉണ്ട്. വളരെ വേഗത്തിൽ ഇതിൽ വികാരപ്രകടനം ഉണ്ടാവും.

ജുഡീഷ്യറി ഒരു തീരുമാനമെടുത്താൽ തെറ്റായാലും ശരിയായാലും അത് നിയമമാണ്.അത് പാലിക്കാൻ എല്ലാവരും ബാദ്ധ്യസ്ഥരാണ്- അദ്ദേഹം പറഞ്ഞു.

മുൻമന്ത്രി ആര്യാടൻ മുഹമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. എം.കെ രാഘവൻ എം. പി അദ്ധ്യക്ഷത വഹിച്ചു.