bis
BISMI

കൊച്ചി: പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ അജ്‌മൽ ബിസ്‌മിയിൽ ദിപാവലി മെഗാ സെയിലിന് തുടക്കമായി. ഉത്സവകാല ഷോപ്പിംഗ് സീസണിൽ ഉപഭോക്താക്കൾക്ക് വൻലാഭം ഉറപ്പുനൽകുന്ന മികച്ച ഓഫറുകളാണ് ബിസ്‌മി ഷോറൂമുകളിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നതെന്ന് ബിസ്‌മി ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടർ വി.എ. അജ്‌മൽ പറഞ്ഞു.

നിത്യോപയോഗ സാധനങ്ങൾ, ഗൃഹോപകരണങ്ങൾ, ക്രോക്കറി ഉത്‌പന്നങ്ങൾ, ഇറക്കുമതി ചെയ്‌ത പഴങ്ങൾ, പച്ചക്കറികൾ തുടങ്ങി എല്ലാ ഉത്‌പന്നങ്ങൾക്കും മികച്ച ഓഫറുകളും വിലക്കുറവും ലഭ്യമാണ്. ഓഫറിന്റെ ഭാഗമായി അന്താരാഷ്‌ട്ര ബ്രാൻഡുകളുടെ എറ്റവും പുതിയ മോഡലുകൾ ഉൾപ്പെടെ ഗൃഹോപകരണങ്ങളുടെ വിപുലമായ ശ്രേണിയാണ് ബിസ്‌മി അണിനിരത്തിയിരിക്കുന്നത്. ഇലക്‌ട്രോണിക് ഷോപ്പിംഗ് സുഗമമാക്കാനായി പലിശരഹിത വായ്‌പകൾ, എക്‌സ്‌ചേഞ്ച് ഓഫറുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.