മാമച്ചനെ സമ്മാനിച്ച വെള്ളിമൂങ്ങ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ ജിബുജേക്കബും ബിജുമേനോനും വീണ്ടും ഒരുമിക്കുന്നു. വെള്ളിമൂങ്ങ പോലെ പുതിയ ചിത്രത്തിന്റെ പേരിലും കൗതുകം ഒളിപ്പിച്ചുവച്ചിരിക്കുകയാണ് സംവിധായകൻ. ആദ്യരാത്രി എന്നാണ് ചിത്രത്തിന്റെ പേര്. ബിജുമേനോനാണ് ചിത്രത്തെക്കുറിച്ച് ഫേസ്ബുക്ക് വഴി ആരാധകരെ അറിയിച്ചത്.
"കഴിഞ്ഞ നാല് വർഷമായി എന്റെ ഒരുപാടു സുഹൃത്തുക്കളും പ്രേക്ഷകരും ചോദിക്കുന്ന ഒരേ ചോദ്യം... 'എന്നാണ് ഇനി നിങ്ങൾ ഒരുമിച്ച് ഒരു ചിത്രം?' അത്രമാത്രം സ്‌നേഹം ഞങ്ങൾ ഒരുമിച്ച ആദ്യ സിനിമയായ ആ കൊച്ചുചിത്രത്തിന് പ്രേക്ഷകർ നല്‍കി...
ഒരുപാട് സന്തോഷത്തോടെ, അതിലേറെ പ്രതീക്ഷയോടെ നിങ്ങളെ അറിയിക്കുന്നു... 'മാമച്ചനെ' സമ്മാനിച്ച 'വെള്ളിമൂങ്ങ'യ്ക്കു ശേഷം ഞാനും എന്റെ പ്രിയ സുഹൃത്തും സംവിധായകനുമായ ജിബു ജേക്കബും ഒരുമിക്കുന്ന, സെൻട്രൽ പിക്‌ച്ചേഴ്‌സ് നിർമ്മിക്കുന്ന ചിത്രം...'ആദ്യരാത്രി' എല്ലാ സുഹൃത്തുക്കളും പ്രേക്ഷകരും കൂടെയുണ്ടാകും എന്ന പ്രതീക്ഷയോടെ... ബിജു മേനോൻ"
സെൻട്രൽ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഷാരിസ് ജെബിനും കാമറ ശ്രീജിത്ത് നായരുമാണ്. ബിജിബാലാണ് സംഗീതം.