-facebook-troll

പതിറ്റാണ്ടുകൾക്ക് ശേഷം തലസ്ഥാനത്ത് വന്ന ഏകദിന ക്രിക്കറ്റ് മുന്നര മണിക്കൂർ കൊണ്ട് തീർന്നതിന്റെ അതൃപ്തിയിലാണ് സംസ്ഥാനത്തെ ക്രിക്കറ്റ് പ്രേമികൾ. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 104 എന്ന തുച്ഛമായ സ്കോറിന് പുറത്തായപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അനായാസമായി ജയിച്ചു. ഇന്ത്യ ജയിച്ചതിൽ സന്തോഷമുണ്ടെങ്കിലും ആവേശകരമായ പോരാട്ടം പ്രതീക്ഷിച്ച് ഒരു ദിനം മുഴുവൻ ക്രിക്കറ്റിനായി മാറ്റി വച്ച ആരാധകർക്ക് അതൊരു നിരാശയായി. എന്നാൽ എന്തും അഘോഷമാക്കുന്ന ട്രോളന്മാർ ഇത് ഏറ്റെടുക്കാൻ അധികം താമസിച്ചില്ല. രസകരമായ ട്രോളുകൾ കൊണ്ട് സോഷ്യൽ മീഡിയയും വാട്ട്സാപ്പും നിറഞ്ഞിരിക്കുകയാണ്. ഹിറ്റ്മാൻ 200 റൺസ് അടിക്കാൻ പറ്റാത്തതിന്റെ വിഷമം 200ാം സിക്സ് അടിച്ച് തീർത്തു എന്ന ട്രോൾ തുടങ്ങി ഇന്നത്തെ കളിയുമായി ബന്ധപ്പെട്ട കളിക്കാരെയും മലയാളികളുടെ ഭക്ഷണ രീതിയെയും വരെ ട്രോളുന്നുണ്ട്. മലയാളികളുടെ കായിക കമ്പം അഭിനന്ദിക്കാനും ട്രോളന്മാർ മറന്നില്ല.

ചില ശ്രദ്ധേയമായ ട്രോളുകൾ:

-facebook-troll

-facebook-troll

troll-on-social-media

troll-on-social-media

-facebook-troll