തിരുവനന്തപുരം: ഇന്നലെ തന്റെ 44-ാം പിറന്നാൾ ആഘോഷിച്ച വി.വി.എസ് ലക്ഷ്മണിന് ഇത്തവണത്തെ പിറന്നാൾ വെരി വെരി സ്പെഷ്യലായി.ഇന്നലെ രാവിലെ കുളിച്ച് അദ്ദേഹം താമസിച്ച ഉദയ സമുദ്ര ഹോട്ടലധികൃതർ സമ്മാനിച്ച കേരളീയ വസ്‌ത്രങ്ങളണിഞ്ഞ് തിരുവവന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ലക്ഷ്മൺ ദർശനം നടത്തി. ഒന്നാംതിയതി രാത്രി 12ന് ഹർഭജൻസിംഗ്, ധോണി,കൊഹ്‌ലി,രോഹിത്, ധവാൻ, കേദാർ എന്നിവരുടെ നേതൃത്വത്തിൽ ലക്ഷ്മമണിന്റെ ഹോട്ടൽ റൂമിലെത്തി ആശംസയറിയിച്ച് കേരളത്തിന്റെ മാതൃകയിൽ തയാറാക്കിയ കേക്ക് മുറിച്ചിരുന്നു. കമന്റേറ്രറായാണ് ലക്ഷ്മൺ ഇത്തവണ തിരുവവന്തപുരത്തെത്തിയത്.
ദ്രാവിഡിന് ഹാൾ ഒഫ് ഫെയിം പുരസ്കാരം
തിരുവനന്തപുരം: ഇന്ത്യയുടെ വൻമതിൽ രാഹുൽ ദ്രാവിഡ് ക്രിക്കറ്ര് ഹാൾ ഒഫ് ഫെയിം പുരസ്കാരം സ്വീകരിക്കുന്ന ചരിത്ര നിമിഷത്തിനും ഇന്നലെ കാര്യവട്ടം സ്പോർട്സ് ഹബ്ബ് വേദിയായി. മത്സരത്തിന് മുമ്പ് നടന്ന ചടങ്ങിൽ ക്രിക്കറ്ര് ഹാൾ ഒഫ് ഫെയിം ബഹുമതി ഇതിഹാസതാരം സുനിൽ ഗാവസ്കർ ദ്രാവിഡിന് കൈമാറി. ഐ.സി.സിയുടെ ഹാൾ ഓഫ് ഫെയിം ആദരം ലഭിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ ക്രിക്കറ്ററാണ് ദ്രാവിഡ്. കപിൽ ദേവ്, ബിഷൻ സിംഗ് ബേദി, സുനിൽ ഗാവസ്കർ, അനിൽ കുംബ്ലെ എന്നിവരാണ് മുമ്പ് ഹാൾ ഓഫ് ഫെയിം ലഭിച്ചിട്ടുള്ള മറ്റ് ഇന്ത്യൻ താരങ്ങൾ. കഴിഞ്ഞ ജൂലായിലാണ് ഐ.സി.സി അവാർഡ് പ്രഖ്യാപിച്ചത്.