കൊഹ്‌ലി മടങ്ങി
തിരുവനന്തപുരം: വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയ ടീം ഇന്ത്യയ്ക്ക് വിജയമധുരമായി താരങ്ങൾക്ക് താമസമൊരുക്കിയ ലിലാ റാവിസ് ഹോട്ടൽ അധികൃതരുടെ വക സർപ്രൈസ് കേക്കും ഗംഭീര പാർട്ടിയും. ടീം മത്സരശേഷം ഹോട്ടലിൽ മടങ്ങിയെത്തിയപ്പോഴാണ് അധികൃതർ സർപ്രൈസ് കേക്കുമായി ടീമിന്റെ വിജയമാഘോഷിക്കാൻ വേദിയൊരുക്കി താരങ്ങളെ ക്ഷണിച്ചത്. കേക്ക് മുറിക്കാനായി നായകൻ കൊഹ്‌ലിയെ ക്ഷണിച്ചപ്പോൾ മലയാളികൾക്ക് ബാറ്രിംഗ് വിരുന്നൊരുക്കിയ രോഹിത് ശർമ്മ കേക്ക് മുറിക്കട്ടെയെന്ന് പറഞ്ഞ് കത്തി വൈസ് ക്യാപ്ടന് നൽകുകയായിരുന്നു. തുടർന്ന് രോഹിത് കേക്ക് മുറിച്ചു. ആഘോഷത്തിൽ പങ്കെടുത്ത ശേഷം രാത്രി തന്നെ കൊഹ്‌ലി മടങ്ങി. ബാക്കി ഇന്ത്യൻ താരങ്ങളും വിൻഡീസ് താരങ്ങളും ഇന്നേ മടങ്ങുകയുള്ളൂ.