bjp-harthal

പത്തനംതിട്ട: ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ശിവദാസന്റെ മരണത്തിൽ പ്രതിഷേധിച്ച് നാളെ പത്തനംതിട്ട ജില്ലയിൽ ബി.ജെ.പി ഹർത്താലിന് ആഹ്വാനം ചെയ്തു. കാണാതായ ശിവദാസന്റെ മൃതദേഹം ഇന്നാണ് പ്ലാപ്പള്ളി വനത്തിൽ നിന്നും കണ്ടെടുത്തത്.

ശിവദാസന്റെ ബന്ധുക്കൾ ഇദ്ദേഹത്തെ കാണാതായി എന്ന് പരാതി നൽകാനെത്തിയപ്പോൾ അത് സ്വീകരിക്കാൻ പോലും പൊലീസ് കൂട്ടാക്കിയില്ലെന്ന് ബി.ജെ.പി ആരോപിച്ചു. അയ്യപ്പഭക്തന്റെ അരുംകൊലയുടെ ഉത്തരവാദിത്വത്തിൽ നിന്നും പൊലീസിലെ ക്രിമിനലുകളെ കയറൂരിവിട്ടിട്ട് പിണറായി വിജയന് കൈകഴുകാൻ ആവില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ.പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു.