-ayyappa-devotee

പത്തനംതിട്ട: അയ്യപ്പഭക്തനായ ശിവദാസന്റെ മരണത്തിൽ പൊലീസിനെ ലക്ഷ്യമാക്കി നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് പത്തനംതിട്ട എസ്.പി. നിലയ്ക്കലുണ്ടായ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടു കിട്ടിയെന്നാണ് ചില ഗ്രൂപ്പുകളിൽ പ്രചരണം നടക്കുന്നത്. ഇങ്ങനെയുള്ള വ്യാജ പ്രചാരണങ്ങൾ മുഖേന കലാപങ്ങൾ ലക്ഷ്യം വയ്ക്കുന്നവർക്കെതിരെ നടപടിയെടുക്കും. ഒക്ടോബർ 18ാം തീയതിയാണ ശിവദാസനെ കാണാതാകുന്നത്. തൊട്ടടുത്ത ദിവസം ഇയാൾ വീട്ടിലേക്ക വിളിച്ചതായി വീട്ടുകാർ പറയുന്നുണ്ട്. എന്നാൽ ശബരിമലയിലെ പൊലീസ് നടപടി ഉണ്ടായത് ഒക്ടോബർ 16നും 17നും മാത്രമാണ്. അതിനാൽ പൊലീസ് നടപടിയെ ശിവദാസന്റെ തിരോധാനവുമായി ബന്ധപ്പെടുത്തി നടത്തുന്ന പ്രചരണങ്ങൾ ശരിയല്ലെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

പന്തളം സ്വദേശിയായ ശിവദാസനെ ളാഹയ്ക്ക് സമീപം കമ്പകത്തും വളവിലെ കൊക്കയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുൻപ് ഇയാളെ കാണാനില്ലെന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. ശിവദാസന്റെ മരണം അപകടമരണമെന്നാണ് പൊലീസ് പറയുന്നത്. മരണത്തിൽ ദുരൂഹത ആരോപിച്ച് ബി.ജെ.പി പത്തനംതിട്ടയിൽ നാളെ ഹർത്താലിന് ആഹ്വാനം ചെയ്തു.